ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(6)  ഇമാം ഗസ്സാലി എന്ന ഒരു ദർവീശിന്റെ കഥ

ഒരു ദർവീശിന് ഒരു ശൈഖുണ്ടായിരിക്കും. എങ്ങനെയാണ് ദൈവ മാർഗത്തിൽ സഞ്ചരിക്കുക എന്ന് ചെല്ലിക്കൊടുക്കാൻ. ഓഗുസ് ഖാൻ തന്റെ മകൻ ഗുൻ ഖാന് കൈമാറിയ അമ്പിനെ മുറികെ പിടിച്ചിരുന്ന ഒരു വംശത്തിന്റെ മാർഗരേഖ ചെല്ലിക്കൊടുക്കാൻ സൂഫികളും പണ്ഡിതന്മാരും തയ്യാറായിട്ടുണ്ട്. സാമ്രാജ്യത്യനും പണ്ഡിതന്മാർ ഒരു സൂഫി പാത ഒരുക്കിയിട്ടുണ്ട്. അവർ നിസാമിയ്യ മദ്രസയെ പോലെ പണ്ഡിത ഉറവിടങ്ങൾ സൃഷ്ടിച്ചു. ഇസ്ഫഹാൻ,റയ്യ്,ബാഗ്ദാദ് നഗരങ്ങളിലെ ദർവീഷ് മടകളിൽ ഗസ്സാലിമാരും ഒമർ ഖയ്യാമുമാരും നിറഞ്ഞു. അവർ അവരുടെ ആയുഷ്ക്കാലത്തെ സൽജൂഖികൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ചു. അവരുടെ കർമം പിൻഗാമികളും തുടർന്നു. സൂഫി മാർഗത്തിൽ തുടർന്ന സൽജൂഖ് പണ്ഡിതന്മാർ ബാത്തിനികൾക്കെതിരെ എഴുത്തുകുത്തുകളാലും പ്രസംഗങ്ങളാലും ആഞ്ഞടിച്ചു. അവർ ബാത്തിനികൾക്കെതിരെ വിജയിച്ചു. അവരുടെ പാണ്ഡിത്യം ബാത്തിനകൾക്കെതിരെ പ്രയോഗിച്ചു. നിസാമിയ്യ മദ്രസ ഇതിൽ വലിയ പങ്ക് വഹിച്ചു. അല്ലാഹു അവർക്ക് വെള്ളം ഒഴിക്കുന്നത് പോലെ അറിവ് ചൊരിഞ്ഞുക്കൊടുത്തു. അവർ ചെകുത്താന്മാർക്കെതിരെയുള്ള തൂലിക കൊണ്ടുള്ള യുദ്ധം തുടർന്നു കൊണ്ടിരുന്നു. അവരിൽ പ്രധാനിയാണ് ബാഗ്ദാദിന്റെയും മിസ്റിന്റെയും ഇടയിൽ അലഞ്ഞ പ്രിയപ്പെട്ട ദർവീഷ് ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദ് അൽ ഗസ്സാലി

ലോകത്തിന്റെ പല ഭാഗത്തിൽ നിന്നുള്ള ഖഹ്വ ക്കും ഒരോ രുചികളാണ്. ഞാൻ നടക്കുന്ന ഓരോ ഗ്രാമത്തിനും വ്യത്യസ്തമായ സംസ്കാരങ്ങളാണ്. പല തരത്തിലുള്ള കാഴ്ച്ചപാടുള്ളവരാണ്. പല രൂപത്തിലുള്ള ആതിഥേയത്വ മര്യാദയുള്ളവരാണ്. തുർക്കിയെ തേടിയുളള യാത്ര തുടരുകയാണ്.

ഒരിക്കൽ നബി (സ) പറഞ്ഞത് പോലെ: "സുൽത്താന്മാരുടെ അടുത്തേക്ക് പോകുന്ന പണ്ഡിതന്മാരാണ് ഏറ്റവും മോശമായ പണ്ഡിതർ, പണ്ഡിതന്മാരുടെ അടുത്തേക്ക് പോകുന്ന സുൽത്താന്മാരാണ് ഏറ്റവും ശേഷ്ട്രരായവർ". പണ്ഡിതന്മാരെ തേടിയെത്തുന്നവരാണ് സൽജൂഖികൾ. അവരിൽ പ്രമുഖരുണ്ട്. സൽജൂഖ് സുൽത്താന്മാർ അവരെ തേടിയെത്തി. അവരുടെ വാളുകൾക്ക് പണ്ഡിതരുടെ പേനകൾ ശക്തി പകർന്നു.

സൽജൂഖ് പണ്ഡിതരിൽ ആരേക്കാളും ആദ്യം പറയേണ്ടത് അബൂ ഹാമിദ് അൽ ഗസ്സാലി റഹിമഹുള്ളാഹിയെ എന്ന ദർവീശിനെ കുറിച്ചാണ്. ഇന്ന് പൊളിഞ്ഞു വീണ നിസാമിയ്യ മദ്രസയിലെ ഒരു ഇതിഹാസത്തെ സംബന്ധിച്ചുള്ള കഥകൾ ബാഗ്ദാദിന്റെയും ഇസ്ഫഹാനിന്റെയും മണ്ണ് ഇന്നും ഓർമിക്കുന്നുണ്ട്. ഇമാം ജുവൈനിയുടെ ലോക പ്രശസ്ത ശിഷ്യൻ സൽജൂഖ് തുർക്കികൾക്ക് വേണ്ടി തൂലിക കൊണ്ട് പ്രതിരോധിച്ചതിനെക്കുറിച്ച്.... അവർ ബാത്തിനികൾക്കെതിരെ പോരാടിയതിനെക്കുറിച്ച്....

ഇമാം ജൂവൈനിയുടെ അനന്തരവൻ....
ഇമാം ഹമദാനി സൽജൂഖികൾക്ക് നൽകിയ സമ്മാനം....
നിസാമുൽ മുൽക്കിന്റെ സഹചാരി.....
അവർ നടന്ന വഴികൾ സൽജൂഖികൾക്ക് പ്രധാനമായിരുന്നു. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(5) സഞ്ചർ നടന്ന സൽജൂഖികളുടെ പരാജയത്തിന്റെ വഴികൾ

ഹിജ്റ. 450 ഒരു ദരിദ്ര കുടുംബത്തിലാണ് അവർ ജനിക്കുന്നത്. ഇരുപത്തേഴ് വയസ്സായപ്പേയേക്കും വിദൂര ദേശങ്ങളിൽ പോലും തന്റെ പേര് കേളിക്കേട്ടു. മുപ്പത്തിനാലാം വയസ്സിൽ നിസാമുൽ മുൽക്ക് നിസാമിയ്യ മദ്രസയിൽ അദ്ദേഹത്തെ അധ്യാപകനായി നിയമിച്ചു. ബാഗ്ദാദിൽ നിന്ന് വലിയ ആദരവുകൾ ഇമാം ഗസ്സാലിയെ തേടിയെത്തി. പലപ്പോഴും, അവർ സൽജൂഖ് കോടതികളിൽ വരെ ഇടപെട്ടു. മാത്രമല്ല, സൽജൂഖ് മന്ത്രിമാരും, അമീറുമാരും അവരുടെ ശിഷ്യത്വം സ്വീകരിച്ചു. ജനങ്ങളിൽ അദ്ദേഹത്തിന്റെ സ്വീകാര്യതയും സ്വാധീനവും വർധിച്ചു. ഇമാം ഗസ്സാലിയുടെ വ്യക്തി പ്രഭാവത്തിന് മുമ്പിൽ പലരുടെയും പ്രഭാവത്തിന് മങ്ങലേറ്റു.

ഇമാം ഗസ്സാലി തന്റെ തൂലിക കൊണ്ട് സൽജൂഖികളുടെ ശത്രുക്കളെ എതിർത്തു. കവലകളിൽ യാഥാർത്ഥ്യങ്ങളെ തുറന്നടിച്ചു കൊണ്ട് ബാത്തിനികൾക്കതിരെ പ്രസംഗിച്ചു. ഗ്രന്ഥങ്ങൾ രചിച്ചു. അത് കൊണ്ട് തന്നെ, അദ്ദേഹത്തിനെതിരെ വധശ്രമം വരെ സംഭവിച്ചു. അദ്ദേഹം അവർക്ക് മുമ്പിൽ ധീരനായി നിന്നു. അദ്ദേഹത്തിന്റെ "ഫദായിഹുൽ ബാത്തിനിയ" എന്ന ഗ്രന്ഥമാണ് മദ്ധ്യേഷ്യയിലെ ബാത്തിനികളെ പ്രകമ്പനം കൊള്ളിച്ചത്. ഈ ഗ്രന്ഥം തന്നെയാണ് അവരെ മദ്ധ്യേഷ്യയിൽ നിന്ന് കെട്ട്കെട്ടിച്ചതും.

ലൗകികമായ സ്ഥാനമാനങ്ങളിൽ നിലനിന്നിരുന്ന അദ്ദേഹം വളരെ അസംതൃപ്തനായിരുന്നു. അക്കാലഘട്ടത്തിലെ ആചാര സമ്പ്രദായങ്ങളുമായി അദ്ദേഹത്തിന് പൊരുത്തപ്പെടാനായില്ല. അദ്ദേഹം മുസ്ലിംകളുടെ വിശ്വാസ കാര്യങ്ങളിൽ അസ്വസ്ഥനായി. ഈ അസംതൃപ്തി അദ്ദേഹത്തെ ഒരു ദർവീഷിലേക്ക് നയിച്ചു. അവർ ഒരു സത്യാന്വേഷണ പാതയിലേക്ക് നീങ്ങി. അസ്വസ്ഥചിത്തനായ അയാൾ ബാഗ്ദാദിനെ ഉപേക്ഷിച്ചു. അവർ ദർവീശായി അലഞ്ഞു.....

ദർവീശായി മാറിയ പന്ത്രണ്ട് വർഷക്കാലം ഹിജാസ്, സിറിയ, ഫലസ്ത്വീൻ എന്നിവിടങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. പുണ്യസ്ഥലങ്ങൾ, പള്ളികൾ, മരുഭൂമികൾ അദ്ദേഹത്തിന്റെ ദിവ്യചിന്തയുടെ ഭാഗവാക്കായി. വീണ്ടും അദ്ദേഹം ബാഗ്ദാദിലേക്ക് മടങ്ങി. ഏകാന്തവാസം ഉപേക്ഷിച്ച അദ്ദേഹം ഗ്രന്ഥ രചനയിൽ മുഴുകി. ഗ്രീക്ക് തത്വചിന്ത മൂലം പിഴച്ച പിഴച്ച ചിന്തയുള്ള മുസ്ലിം പണ്ഡിതർക്കെതിരെ അദ്ദേഹം തുലിക ചലിപ്പിച്ചു. ഭരണവും ഭരണക്കർത്താക്കളും സർക്കാർ ഉദ്യേഗസ്ഥരും കച്ചവടക്കാരും പൊതുജനങ്ങളും എത്രത്തോളം ഇസ്ലാമിൽ നിന്ന് അകന്നു പോയെന്നും അദ്ദേഹം എഴുതി. ഗസ്സാലിയുടെ ഗ്രന്ഥങ്ങൾ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ചിന്തയെ അടിസ്ഥാനമാക്കി ഇബ്നു തുമുർത്ത് എന്ന ശിഷ്യൻ ഒരു ഭരണകൂടം സ്ഥാപിക്കുക പോലുമുണ്ടായി. അവർ "മുവഹിദ് ഭരണകൂടം" എന്നപ്പേരിൽ അറിയപ്പെട്ടു.

നൂറ്റാണ്ടുകളോളം മുസ്ലിം ജീവിതത്തെ സ്വധീനിച്ച "ഇഹ്യാഉൽ ഉലൂമുദ്ധീൻ" എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. സൽജൂഖ് പ്രദേശങ്ങളോട് യോജിച്ച പേർഷ്യൻ ഭാഷയിൽ ഇഹ്യയുടെ സംക്ഷിപ്ത രൂപമായ "കീമിയ സാഇദ" യും അദ്ദേഹം എഴുതി. പരശ്ശത ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം ഹി. 505ൽ നൈലിന്റെ തീരത്ത് വഫാത്തായി.

സൽജൂഖികളുടെ പ്രകൃതിയിൽ പരിവർത്തനങ്ങൾ കൊണ്ടുവന്ന പണ്ഡിതനാണ് അബൂ ഹാമിദ് മുഹമ്മദ് ബിൻ മുഹമ്മദ് അൽഗസ്സാലി അൽ ത്വൂസി. മേച്ചിൽ പുറങ്ങൾ തേടി നടന്ന ആട്ടിൻ കൂട്ടത്തെ അദ്ദേഹം നേർവഴിലാക്കാൻ തന്റെ കഴിവതും ശ്രമിച്ചു. പക്ഷെ, താൻ വരച്ച വരയിൽ അവർ നിന്നില്ല. അദ്ദേഹം ദർവീശായി അലഞ്ഞു. അദ്ദേഹം നടന്ന വഴികളിൽ കോടിക്കണക്കിന് മനുഷ്യർ വീണ്ടും നടന്നു. അവരെല്ലാം പ്രമുഖരാണ്.

ഇറാഖിന്റെ മണ്ണിൽ നിന്ന് ഈ കഥകൾ എന്റെ ഡയറിയിൽ എഴുതുമ്പോൾ വിതുമ്പുന്ന ബാഗ്‌ദാദിനെ ഞാൻ കാണുന്നുണ്ട്. അവൻ ഒരു നാഥനില്ലാതെ കരയുന്നു. അവൻ ഒരു ഗസ്സാലിയെ തേടുന്നു. ഒമർ ഖയ്യാമിന്റെ കവിതകൾ അവന് എന്നും ഒരു സ്വാന്തനമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter