സകാത് സ്വന്തം നാട്ടില്‍ തന്നെ കൊടുക്കണമെന്നുണ്ടോ? പ്രവാസികളുടെ സകാത് എവിടെ കൊടുക്കണം? ഒരു വര്‍ഷം തികയുന്നതിന് മുമ്പ് സകാത് മുന്‍കൂട്ടി നല്‍കാമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഓരോന്നിന്റെയും സകാത് അതാത് സ്ഥലത്താണ് കൊടുക്കേണ്ടത്. സകാത് നിര്‍ബന്ധമായ സ്വത്ത് എവിടെയാണോ അവിടെ വേണം കൊടുക്കാന്‍.. ശരീരത്തിന്റെ സകാത് ആയ ഫിത്റ് സകാത്, ശരീരം എവിടെയാണോ അവിടെ വേണം കൊടുക്കാന്‍. എന്നാല്‍ ഇതിലെല്ലാം, കൂടുതല്‍ അര്‍ഹരായ ബന്ധുക്കളോ മറ്റോ ആയ അവകാശികള്‍ മറ്റൊരു നാട്ടിലാവുകയോ സ്വത്തിന്റെ നാട്ടില്‍ അവകാശികളെ കിട്ടാതിരിക്കുകയോ ചെയ്താല്‍ സകാത് മറ്റൊരു മഹല്ലിലേക്ക് നീക്കം ചെയ്യാവുന്നതാണ് എന്ന് ശാഫി മദ്ഹബിലെ തന്നെ പല പണ്ഡിതരും മറ്റു മദ്ഹബിലെ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ അഭിപ്രായം സ്വീകരിച്ച് അമല്‍ ചെയ്യാവുന്നതാണ്. വര്‍ഷം പൂര്‍ത്തിയാവും മുമ്പേ സകാത് നല്‍കാവുന്നതാണ്. എന്നാല്‍ അങ്ങനെ നല്‍കുമ്പോള്‍, സകാത് വാങ്ങിയ വ്യക്തി സകാതിന്‍റെ യഥാര്‍ത്ഥ സമയമാവുമ്പോള്‍ അവകാശിയായി തന്നെ തുടരേണ്ടതാണ്. മറ്റു വല്ല മാര്‍ഗ്ഗത്തിലൂടെയും അയാള്‍ സകാതിന്‍റെ അവകാശി അല്ലാതെയായാല്‍ നേരത്തെ കൊടുത്ത സകാത് സാധുവാകുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter