തറാവീഹ് നിസ്കാരത്തിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ മക്കയിലെയും മദീനയിലെയും മസ്ജിടുകളെ മാതൃക ആക്കുന്ന നാം നിസ്കാരശേഷമുള്ള കൂട്ടു പ്രാര്‍ത്ഥന ഒഴിവാക്കുന്നതില്‍ എന്ത് കൊണ്ട് ആ മസ്ജിദുകളിലെ മാതൃക പിന്തുടരുന്നില്ല?

ചോദ്യകർത്താവ്

ഉമര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നാം പിന്തുടരുന്നത് മക്കയിലെയോ മദീനയിലെയോ മസ്ജിദുകളെയോ അവിടങ്ങളിലെ ഇമാമീങ്ങളെയോ അല്ല, മറിച്ച് പ്രമാണങ്ങളെയാണ്. അത് കൊണ്ടാണ്, കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ അവ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മദ്ഹബുകളെ നാം അംഗീകരിക്കുന്നതും. പ്രമാണപ്രകാരം മേല്‍പറഞ്ഞ രണ്ട് കാര്യങ്ങളിലും നാം തുടര്‍ന്നുവരുന്നതാണ് ശരി എന്ന് ബോധ്യമാവുകയും ചെയ്യും. ഇത് രണ്ടും മുമ്പ് നാം വിശദീകരിച്ചത്, തറാവീഹിന്‍റെ എണ്ണത്തെ സംബന്ധിച്ച ഉത്തരത്തിലും കൂട്ടുപ്രാര്‍ത്ഥനയെ സംബന്ധിച്ച ഉത്തരത്തിലും വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter