വിഷയം: Thasawwuf
ഒരു വിദ്യാർത്ഥിക്ക് തരീഖത്തിൽ ചേരാൻ പറ്റുമോ? ഈ വിഷയത്തിൽ ഗസാലി ഇമാം പറയുന്ന വിദ്യാർത്ഥി ആരാണ്? ഇന്നത്തെ കാലത്തെ വിദ്യാർത്ഥികൾ ആ ഗണത്തിൽ പെടുമോ? 2. തസവ്വുഫ് വേണ്ട ശരീഅത് മതി എന്നുപറയുന്നതിൽ എന്തൊക്കെയാണ് പ്രശ്നം?
ചോദ്യകർത്താവ്
Ajmal
Oct 14, 2026
CODE :Oth16552
അല്ലാഹുവിന്റെ തിരുനാമത്തില്, അവന് ആണ് സര്വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല് അല്ലാഹുവിന്റെ അനുഗ്രങ്ങള് വര്ഷിച്ചുകൊണ്ടിരിക്കട്ടെ
വിദ്യാർത്ഥി കൂടുതൽ പഠനകാര്യങ്ങളിലായിരിക്കണം ശ്രദ്ധിക്കേണ്ടത്. പ്രധാന സുന്നത്തുകൾ മാത്രം ചെയ്ത് മറ്റു സമയങ്ങൾ പഠനത്തിനായി മാറ്റിവെക്കണം. അതുകൊണ്ടാണ്, തരീഖത്തുകളിൽ ചേർന്ന് ഒരുപാട് ദിക്റുകൾ ചൊല്ലി പഠനസമയം നഷ്ടപ്പെടുത്തരുത് എന്ന് ചില മഹാന്മാർ പറഞ്ഞു വെച്ചത്. ഇന്നത്തെ കാലത്തെ വിദ്യാർത്ഥികളും പഠനത്തിനു തന്നെ പ്രാധാന്യം നൽകി നല്ലവണ്ണം പഠിക്കണം. തരീഖതിനെപ്ഫറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ


