വിഷയം: ‍ വെള്ളിയാഴ്ചയിലെ യാത്ര

വെള്ളിയാഴ്ച രാവിലെ യാത്ര തിരിക്കുന്നതില്‍ തെറ്റുണ്ടോ? ടിക്കറ്റിന് ചെറിയ കുറവുള്ളതിനാൽ പ്രവാസികളിൽ പലരുമിപ്പോൾ വെള്ളിയാഴ്ച്ചയാണ് നാട്ടിലേക്ക് ടിക്കറ്റെടുക്കുന്നത്?

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Sep 4, 2026

CODE :Pra16489

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പൊതുവെ, ജുമുഅ നഷ്ടപ്പെടുമെന്ന് ഉറപ്പാണെങ്കിൽ വെള്ളിയാഴ്ച സുബ്ഹ് ബാങ്കിന് ശേഷം യാത്ര പുറപ്പെടുന്നത് ഹറാമാണ് എന്നതാണ് പ്രബലാഭിപ്രായം. എന്നാൽ, സുബ്ഹിന് മുമ്പ്  തന്നെ വീടുകളിൽ നിന്നോ താമസസ്ഥലത്തു നിന്നോ യാത്ര തിരിക്കുകയാണെങ്കിൽ ഈ ഹറാം എന്ന വിധി ബാധിക്കുകയില്ല. എങ്കിലും, ജുമുഅ നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ അത്തരം യാത്രകളും ഒഴിവാക്കലാണ് കൂടുതൽ ഉത്തമം.

അതേസമയം, ചോദ്യത്തിൽ സൂചിപ്പിച്ചത് പോലെ മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാതിരിക്കുകയോ, ടിക്കറ്റ് നിരക്കിലെ വലിയ വ്യത്യാസം കാരണം സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ (ളറൂറത്ത്), ജുമുഅ ലഭിക്കില്ല എന്ന് ഉറപ്പാണെങ്കിലും വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്യുന്നത് അനുവദനീയമാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter