ഇമാം മഹ്ദിയെ കുറിച്ച് വിവരിക്കാമോ? എതു നാട്ടുകാരനായിരിക്കും? എങ്ങനെയാണ് അദ്ദേഹത്തെ തിരിച്ചറിയുക? അദ്ദേഹത്തിന്റെ ഭരണം നമ്മുടെ ഇന്ത്യയിലും ഉണ്ടാകുമോ?
ചോദ്യകർത്താവ്
നൌശാദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിയാമത് നാളിന്റെ വലിയ അടയാളങ്ങളില്‍ പെട്ടതാണ് ഇമാം മഹ്ദിയുടെ പുറപ്പാട്. അദ്ദേഹം ഭൂമിയുടെ ഭരണം ഏറ്റെടുക്കുമെന്നും, അക്രമം നിറഞ്ഞ ഭൂമിയെ നീതിയിലേക്കും ന്യായത്തിലേക്കും തിരിച്ചുകൊണ്ടുവരുമെന്നും ഹദീസുകളില്‍ കാണാം. ഇമാം മഹ്ദിയെ കുറിച്ച് മുമ്പ് വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. അവസാനം വരെ സത്യത്തിന്റെ കൂടെ ഉറച്ച് നില്ക്കാന് നാഥന് തുണക്കട്ടെ.


