മുസ്‌ലിംകളിലെ വിഭാഗമാണല്ലോ ശിയാക്കള്‍ . അവരുടെ വിശ്വാസവ്യത്യാസങ്ങള്‍ എന്തെല്ലാം? റാഫിളിയാക്കള്‍ എന്ന് പറയുന്നത് ശിയാക്കളിലെ വിഭാഗമാണോ? അവരെ തുടര്‍ന്ന് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

ABDU SALAH

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് ലോകമുസ്ലിംകളെ രണ്ട് വിഭാഗമായാണ് സാധാരണ ഗതിയില്‍ ഗണിക്കാറുള്ളത്, സുന്നികളും ശിയാക്കളും. വിശ്വാസപരമായും കര്‍മ്മപരമായും ഏറെ വൈകല്യങ്ങള്‍ ഉള്ളവരാണ് ശിയാക്കള്‍ . ഏറെ അപകടകരമായ പല വിശ്വാസങ്ങളും അവരില്‍ ചില വിഭാഗങ്ങളൊക്കെ വെച്ചുപുലര്‍ത്തുന്നുണ്ട്. ശീഅ എന്ന് പറഞ്ഞാല്‍ വിഭാഗം എന്നാണ് അര്‍ത്ഥം. ശീഅതു അലീ (അലീ (റ)വിന്റെ വിഭാഗം) എന്നതാണ് ആ പേരിന്റെ അടിസ്ഥാനം. അലി (റ)വിനോടുള്ള അമിതമായ സ്നേഹമാണ് അവരുടെ മുഖമുദ്രയായി അവകാശപ്പെടുന്നത്. എന്നാല്‍ അതിന്റെ ഭാഗമായി അദ്ദേഹത്തിന് മുമ്പുള്ള മൂന്ന് ഖുലഫാക്കളെയും തെറി വിളിക്കാനും മതത്തില്‍നിന്ന് പുറത്താക്കാന്‍ വരെ അവരില്‍ പലരും ധൈര്യം കാണിക്കുന്നുവെന്നതാണ് വസ്തുത. പ്രവാചകത്വം വരെ അലി (റ)വിന് അവകാശപ്പെട്ടതായിരുന്നു എന്ന് വാദിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. അടിസ്ഥാന വിശ്വാസകാര്യങ്ങളെപോലും ചോദ്യം ചെയ്യുന്ന മേല്‍കാര്യങ്ങളാല്‍ ദീനില്‍നിന്ന് തന്നെ പുറത്തുപോയേക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശിആക്കളെ സുന്നി പണ്ഡിതര്‍ പേരിട്ടുവിളിച്ചതാണ് റവാഫിളുകള്‍ . നാമൊക്കെ അലി(റ)വിനെ അര്‍ഹിക്കും വിധം ബഹുമാനിക്കുന്നവരാണ്. അവരെ  ശിആ (അലി (റ)ന്റെ വിഭാഗം) എന്ന് വിളിക്കുന്നതിലൂടെ നാം അദ്ദേഹത്തെ നിരസിച്ചവരാണെന്ന തെറ്റിദ്ധാരണ വരുമോ എന്നതിനാലാണ് സുന്നീ പണ്ഡിതര്‍ അവരെ റവാഫിളുകള്‍ എന്ന് വിളിച്ചത്. അബൂബകര്‍ (റ)വിന്റെയും മറ്റു ഖലീഫമാരുടെയും അവകാശങ്ങള്‍ നിരസിച്ചവര്‍ എന്നര്‍ത്ഥം. മഅ്മൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയാണെങ്കില്‍ തുടരാമെന്നതാണ്  തുടര്‍ച്ചയിലെ നിയമം. അത് ശിയാ ഇമാമിനെ തുടരുന്നിടത്തും ബാധകമാണ്.  എന്നാല്‍ അത്തരക്കാരോടുള്ള തുടര്‍ച്ച ശരിയാവുമെങ്കിലും അത് കറാഹത് ആണെന്നും ഒറ്റക്ക് നിസ്കരിക്കുന്നതാണ് ഉത്തമമെന്നുമാണ് പണ്ഡിതര്‍ പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ. അല്ലാഹു എല്ലാവര്‍ക്കും സന്മാര്‍ഗ്ഗം നല്‍കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter