നബി (സ) ക്ക് സിഹ്ര്‍ ബാധിച്ചിരുന്നോ? ഇല്ലെന്ന്‍ ഖുര്‍ആനിലുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ റഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സിഹ്റ് എന്നതിന് യാഥാര്‍ത്ഥ്യമുണ്ടെന്നും അതിന് മനുഷ്യന് ഉപദ്രവമുണ്ടാക്കാന്‍ സാധിക്കുമെന്നും ഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും തെളിഞ്ഞതാണ്. പ്രവാചകര്‍ (സ)ക്ക് സിഹ്റ് ബാധിച്ചുവെന്നും ചെയ്യാത്ത പലതും ചെയ്യുന്നതായി തോന്നിയിരുന്നുവെന്നും ബുഖാരി, മുസ്ലിം എന്നിവയില്‍ നിവേദനം ചെയ്യപ്പെട്ട ഹദീസുകളില്‍നിന്നും സൂറതുല്‍ ഫലഖിന്റെയും സൂറതുന്നാസിന്റെയും വ്യാഖ്യാനങ്ങളില്‍നിന്നും മനസ്സിലാക്കാം. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പരാമര്‍ശിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter