മനുഷ്യ കണ്ണുകള്‍ കൊണ്ട് ജിന്നിനെ കാണാന്‍ സാധിക്കുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ റഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജിന്നുകളെ സാധാരണഗതിയില്‍ മനുഷ്യന് കാണാന്‍ സാധ്യമല്ല. ജിന്ന് എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ മറഞ്ഞത് തന്നെ. മനുഷ്യദൃഷ്ടിയില്‍നിന്ന് മറഞ്ഞിരിക്കുന്നതിനാലാണ് അവക്ക് ആ പേര് തന്നെ വന്നത് എന്ന് ഭാഷാപണ്ഡിതര്‍ പറയുന്നുണ്ട്. അതേ സമയം, ജിന്ന്,  പിശാച് എന്നിവക്കൊക്കെ ഏത് രൂപവും സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. മനുഷ്യന്‍റെയോ മറ്റു ജീവികളുടെയോ രൂപം സ്വീകരിച്ച് മനുഷ്യരുടെ മുമ്പിലേക്ക് ദൃശ്യമാവുന്ന രൂപത്തില്‍ അവക്ക് വരാന്‍ സാധിക്കുന്നതാണ്. അങ്ങനെ വരുന്ന സമയത്ത് ദര്‍ശിക്കാനാവുന്നതുമാണ്. എന്നാല്‍, അങ്ങനെ വരുന്നവയെ ജിന്ന് ആണെന്ന് മനസ്സിലാക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കുകയില്ലെന്നത് മറ്റൊരു കാര്യം. ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ അബൂഹുറൈറ (റ)വിന്‍റെ സമീപം, സകാതിന്‍റെ സ്വത്ത് എടുക്കാനായി പിശാച് വന്നതായും അത് പിശാച് ആയിരുന്നു എന്ന് ശേഷം നബി (സ) പറഞ്ഞുകൊടുത്തതും കാണാമല്ലോ. കാര്യങ്ങലെ യഥാവിധി മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter