ക്രിസ്മസ് ആശംസകള്‍ നേരുന്നത് വിശ്വാസപരമായി അന്ഗീകരിക്കാവുന്നതാണോ ? ഒരു മുസ്ലിമിന്റെ വിശ്വാസത്തെ അത് ബാധിക്കുന്നതാണോ?

ചോദ്യകർത്താവ്

സ്വലാഹുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും അവര്‍ക്ക് അന്നേ ദിവസം ആശംസകള്‍ അര്‍പ്പിക്കുന്നതും കുഫ്‍രിയ്യത്ത് അല്ലെങ്കിലും നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നവരെ മുസ്ലിം ഭരണാധികാരികള്‍ ശാസിക്കണം. (മുഗ്നി, ശര്‍വാനി, ദമീരീ) സമാനമായ പ്രസ്താവ്യം അല്‍ഫതാവാല്‍ കുബ്റായിലും ഹനഫീ ഫിഖ്ഹിലെ അല്‍ബഹ്റുര്‍റാഇഖിലും, മാലികി മദ്ഹബിലെ ഇബ്നുല്‍ ഹാജ്ജിന്‍റെ മദ്ഖലിലും ഹമ്പലി മദ്ഹബിലെ കശ്ഫുല്‍ ഖനാഇലും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter