മഖ്‌ബറകളില്‍ നിലവിളക്ക് ഉപയോഗിക്കുന്നത് എന്തിന്?

ചോദ്യകർത്താവ്

മുഹമ്മദ് സാദിഖ് പി.എ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിലവിളക്ക് എന്നത് വെളിച്ചം പകരാനുള്ളതാണ്. വൈദ്യുതി നിലവില്‍ വരുന്നതിന് മുമ്പ് വെളിച്ചത്തിനായി വിളക്കിന്റെ വിവിധ രൂപങ്ങള്‍ ഉപയോഗിച്ചിരുന്നു. അതിലൊന്നായിരുന്നു നിലവിളക്കും. ശേഷം വൈദ്യുതി വന്നതോടെ അതിന്റെ ഉപയോഗമില്ലാതാവുകയും അത് മൂലയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അത്തരം സാഹചര്യത്തില്‍ ഒരു കാര്യവുമില്ലാതെ അത് കൊളുത്തുന്നത് വെറുതെ എണ്ണ പാഴാക്കുകയാണെന്നതിനാല്‍ അത് നിഷിദ്ധമാണെന്ന് കിതാബുകളില്‍തന്നെ കാണാവുന്നതാണ്. ഇത് മുമ്പ് വിവരിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter