അതാത് കാലത്ത് ജീവിച്ച നബിമാരെ വിശ്വസികുകയും പിന്‍പറ്റുന്നവരെയും "സ്വഹാബാക്കള്‍ " എന്ന് തന്നെയാണോ പറഞ്ഞിരുന്നത്, അതോ റസൂല്‍ (സ) തങ്ങളുടെ കാലത്തുണ്ടയവരെ മാത്രമാണോ അങ്ങനെ വിളിക്കുന്നത്?

ചോദ്യകർത്താവ്

ഖലീല്‍ റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വഹാബികള്‍ എന്നതിന്‍റെ ഭാഷാര്‍ത്ഥം കൂട്ടുകാര്‍ എന്നാണ്. ഇസ്ലാമിക ചരിത്രത്തില്‍ പ്രയോഗിക്കപ്പെടുന്ന സംജ്ഞയാണ് സ്വഹാബിയ്യ് എന്നത്. സാങ്കേതികമായി അത് ഉപയോഗിക്കപ്പെടുന്നത്, അന്ത്യപ്രവാചകരായ മുഹമ്മദ് (സ) തങ്ങളോടൊപ്പം വിശ്വാസികളായി ഒരുമിച്ച് കൂടുകയും വിശ്വാസികളായി തന്നെ മരണപ്പെടുകയും ചെയ്യുന്നവര്‍ക്കാണ്. മുന്‍കാല പ്രവാചകരുടെ അനുയായികളെ സാങ്കേതികമായി സ്വഹാബികള്‍ എന്ന് വിളിക്കപ്പെടുന്നതായി എവിടെയും കാണുന്നില്ല. ഈസാ (അ) ഏറ്റവും അടുത്ത അനുയായികളെ ഹവാരിയ്യുകള്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതായി കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter