മസീഹ് ഈസ (അ) , മസീഹ് ദജ്ജാല്‍ എന്നിങ്ങനെ പ്രയോഗിക്കാറുണ്ടല്ലോ. ആ പദത്തിന്‍റെ അര്‍ഥം എന്താണ്?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മസീഹ് എന്ന പദത്തിന്‍റെ നിഷ്പാദനത്തെ കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. സ്പര്‍ശിക്കുക എന്നര്ത്ഥമുള്ള മസഹ എന്ന അറബി ധാതുവില്‍നിന്നാണ് അതിന്‍റെ നിഷ്പത്തി എന്നാണ് ഭൂരിഭാഗാഭിപ്രായം. സ്പര്‍ശിച്ചവന്‍ സ്പര്‍ശിക്കപ്പെട്ടവന്‍ എന്നൊക്കെയാണ് ആ പദത്തിന്‍റെ അര്‍ത്ഥം വരുന്നത്. ഭൂമിയില്‍ മുഴുവന്‍ സഞ്ചരിച്ചവന്‍ എന്ന ഉദ്ധേശ്യത്തില്‍ ഭൂമിയെ സ്പര്‍ശിച്ചവന്‍ എന്നാണ് പലരും അതിന് പറയുന്ന അര്‍ത്ഥം. കാല്‍പാദത്തിലെ ഉള്‍ഭാഗമില്ലായിരുന്നുവെന്നും അതിനാല്‍ പാദങ്ങള്‍ സമമായി തടവപ്പെട്ടവരാണെന്നതിനാല്‍ ആണ് മസീഹ് എന്ന് പേര് വന്നതെന്ന അഭിപ്രായവുമുണ്ട്. ഈസാ നബി (അ)ക്കും ദജ്ജാലിനും പ്രയോഗിക്കപ്പെടുന്നത് ഒരേ പദം തന്നെയാണ്, ഈ രണ്ട് അര്‍ത്ഥവും രണ്ട് പേര്‍ക്കും വെക്കാവുന്നതുമാണ്. ദജ്ജാലിന്‍റെ ഒരു കണ്ണ് അന്ധമാണെന്നതിനാല്‍ ഒരു കണ്ണ് തടവപ്പെട്ടവന്‍ എന്നതാണ് ഉദ്ദേശ്യമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അല്ലാഹുവിന്‍റെ പ്രവാചകരെ പിന്‍പറ്റാനും ദജ്ജാലില്‍നിന്ന് സുരക്ഷിതരാവാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter