റൂഹുകളെ പിടിച്ചു കെട്ടുന്ന "ഇല്ലിയീൻ " "സിജ്ജീൻ " എന്ന സ്ഥലങ്ങളെവിടെയാണ്? ഭൂമിയിലാണോ അതോ മറ്റു ഗോളങ്ങളിലാണോ?

ചോദ്യകർത്താവ്

ഹാരിദ് അബ്ദുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഇല്ലിയ്യീന്‍, സിജ്ജീന്‍ എന്നിവ വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍മുത്വഫിഫീനില്‍ പ്രയോഗിക്കപ്പെട്ടതായി കാണാം. ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയാകുന്നുവെന്നും പുണ്യവാന്മാരുടെ രേഖ ഇല്ലിയ്യീനില്‍ തന്നെയാകുന്നു എന്നും പ്രസ്തുത സൂറതില്‍ പറയുന്നുണ്ട്. ഉയര്‍ച്ച എന്നര്‍ത്ഥമുള്ള ഉലുവ്വ് എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് ഇല്ലിയ്യീന്‍ എന്നത്. തടവ് എന്നര്‍ത്ഥമുള്ള സിജ്ന്‍ എന്നതില്‍നിന്നാണ് സിജ്ജീന്‍ എന്ന പദത്തിന്‍റെ നിഷ്പാദനം. ഏറ്റവും ഉയര്‍ന്ന സ്ഥലം എന്നതാണ് ഇല്ലിയ്യീന്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം. ഏറ്റവും താഴ്ന്ന തടവറ എന്നാണ് സിജ്ജീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് രണ്ടും എവിടെയാണെന്നതില്‍ വിവിധ അഭിപ്രായങ്ങള്‍ തഫ്സീറുകളില്‍ കാണാം. എന്നാല്‍, മരണാനന്തരമുള്ള പല കാര്യങ്ങളും അത് എവിടെയാണെന്ന ചര്‍ച്ചയേക്കാള്‍ പ്രധാനം അത് വിശ്വസിക്കുക എന്നതാണ്. മറഞ്ഞകാര്യങ്ങളിലുള്ള സുദൃഢ വിശ്വാസം നാഥന്‍ പ്രദാനം ചെയ്യുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter