സിറിയയിലെ അമവീപള്ളി മിനാരം വഴിയാണ് ഈസാനബി ഇറങ്ങുക എന്നാണല്ലോ നാം വിശ്വസിക്കുന്നത്. എന്നാല്‍ സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ അലപ്പോ(ഹലബ്)യിലെ അമവി പള്ളിയുടെ മിനാരം തകര്‍ന്നിരിക്കുന്നു. നമ്മുടെ വിശ്വാസത്തിന് വിരുദ്ധമാവുമോ ഇത്?

ചോദ്യകർത്താവ്

ജൌഹര്‍ ഇ.ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാം വിശ്വസിക്കുന്നത് അന്ത്യനാള്‍ അടുത്തുവരുമ്പോള്‍ ഈസാ(അ) കിഴക്കന്‍ ദമാസ്കസിന്‍റെ കവാടത്തിലെ വെളുത്ത മിനാരത്തിനു സമീപം ഇറങ്ങിവരുമെന്നാണ്. ഇതാണ് ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ മിനാരം അമവീ പള്ളിയാണോ അതോ മറ്റു വല്ല മിനാരവും അവിടെ ഇനിയും നിര്‍മ്മിക്കപ്പെടാനുണ്ടോ എന്നതൊന്നും ഉറപ്പിച്ചു പറയാനാവില്ല. മാത്രമല്ല മിനാരത്തിനു സമീപം എന്നാണ് ഹദീസുകളിലുള്ളത്. മീനിരത്തിലൂടെ എന്നല്ല. അതിനാല്‍ ഈസാ(അ)ന്‍റെ അവരോഹണ സമയത്ത് ആ മിനാരം ഉണ്ടാവണമെന്നു പോലുമില്ല. അതു സ്ഥിതിചെയ്തിരുന്നതിനു സമീപമായാലും മതി. ചരിത്രങ്ങളുടെ ഗതിവിഗതകള്‍ നമുക്ക് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. ഇനിയും എത്രയോ മിനാരങ്ങളും മറ്റും നിര്‍മ്മിക്കപ്പെടാം, പലതും നശിപ്പിക്കപ്പെടാം. അതൊന്നും നമ്മുടെ വിശ്വാസത്തിനു വിരുദ്ധമാവുന്നേയില്ല. അതോടൊപ്പം മറ്റൊരുകാര്യം ഇപ്പോ തകര്‍ക്കപ്പെട്ടത് അലപ്പോയിലെ അമവി പള്ളിയുടെ മിനാരമാണ്. ദമാസ്കസിലെ അമവി പള്ളിയും ഇതും രണ്ടും രണ്ടാണ്. അമവീ ഖലീഫയായിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മലിക് ദമാസ്കസില്‍ പണിത പള്ളിക്ക് സമാനായമായി അദ്ദേഹത്തിന്റെ സഹോദരന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് അലപ്പോ (ഹലബ്) പട്ടണത്തില്‍ നിര്‍മിച്ച പള്ളിയാണ് താങ്കള്‍ സൂചിപ്പിച്ചത്‌. അല്ലാഹുവിലും റസൂലിലും ഉറച്ച് വിശ്വസിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter