ഒരു തെറ്റിന് വേണ്ടി മാത്രം തൗബ ചെയാൻ പറ്റുമൊ? അങ്ങിനെ ആണേൽ അതിന്‍റെ ശര്‍തുകൾ എന്തെല്ലാമാണ്?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തൌബ എന്നത് സദാസമയവും വിശ്വാസി ചെയ്യേണ്ടതാണ്. ഒരു തെറ്റും ചെയ്തില്ലെങ്കില്‍ പോലും തൌബ ചെയ്യേണ്ടതാണ്. റസൂല്‍ (സ) ദിവസവും പല തവണ തൌബ ചെയ്തിരുന്നതായി ഹദീസുകളില്‍ കാണാം. അല്ലാഹു നല്‍കിയ അസംഖ്യം അനുഗ്രഹങ്ങള്‍ക്ക് വേണ്ടവിധം നന്ദി ചെയ്യാനാവുന്നില്ലെന്നതിന് തന്നെ തൌബ ആവശ്യമായി വരുമല്ലോ. ഏത് പാപങ്ങളില്‍നിന്നും തൌബ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. മനുഷ്യമക്കളെല്ലാം ദോഷം ചെയ്യുന്നവരാണെന്നും ദോഷം ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതില്‍നിന്ന് തൌബ ചെയ്ത് ഖേദിച്ച് മടങ്ങുന്നവരാണെന്നും ഹദീസില്‍ കാണാം. ചെയ്തുപോയ പാപങ്ങളില്‍ അതിയായി ഖേദം തോന്നുകയും അതിനെ തുടര്‍ന്ന് അല്ലാഹുവിനോട് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നതാണ് തൌബ. തൌബയെ കുറിച്ച് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. ആത്മാര്‍ത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്ന തവ്വാബുകളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter