'ജാറം മൂടൽ എന്താണ് . അതിനു വല്ല അടിസ്ഥാനവുമുണ്ടോ, അത് അനുവദനീയമാണോ?

ചോദ്യകർത്താവ്

മുഹമ്മദ് കുട്ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്നതാണല്ലോ ജാറം മൂടല്‍. ഇതിലൂടെ ഉദ്ദേശിക്കുന്നത് ആ വസ്ത്രത്തിന്‍റെ മൂല്യം അവിടേക്ക് സ്വദഖ ചെയ്യുക എന്നത് കൂടിയാണ്. സ്വദഖ ചെയ്യുന്നത് ഏത് രൂപത്തിലാണെങ്കിലും പുണ്യകര്‍മമാണ് എന്നത് പറയേണ്ടതില്ലല്ലോ. ഇത് പുണ്യകരമാണെന്നും അങ്ങനെ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ അത് വീട്ടേണ്ടതാണെന്നും തഫ്സീര്‍ റുഹൂല്‍ബയാനില്‍ പറഞ്ഞതായി കാണാം. വിശദമായ വായനക്ക് ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter