ഒരു അമുസ്ലിം യുവതിയെ മുസ്ലിം ആക്കി വിവാഹം ചെയ്യാന്‍ പറ്റുമോ? അങ്ങിനെ ചെയ്താല്‍ പുണ്യം കിട്ടുമോ?

ചോദ്യകർത്താവ്

N

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹുവിന്റെ മതത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതും ദീനിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതും പുണ്യമാണ്. മാത്രമല്ല സത്യം ഗ്രഹിച്ച മുസ്‍ലിമിന്റെ ഉത്തരവാദിത്വം കൂടിയാണ് മറ്റുള്ളവര്‍ക്കും ആ സത്യം പറഞ്ഞു കൊടുക്കല്‍. വിവാഹം കഴിക്കാം അല്ലെങ്കില്‍ സമ്പത്ത് നല്‍കാം തുടങ്ങിയ ഓഫറുകള്‍ നല്‍കിയല്ല ആരെയും ഇസ്‍ലാമിലേക്ക് ക്ഷണിക്കേണ്ടത്. അങ്ങനെ നബിയോ സ്വഹാബതോ മറ്റു സലഫുകളോ ചെയ്തതായി കാണുന്നില്ല. മറിച്ച് അള്ളാഹു ഏകനാണെന്നും നബി (സ്വ) യെ സംബന്ധിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിയാണ് മറ്റുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കേണ്ടത്. എല്ലാ മുസ്‍ലിം സ്ത്രീകളെയും വിവാഹം ചെയ്യാമെന്ന പോലെ പുതുതായി മുസ്‍ലിമായ സ്ത്രീയേയും വിവാഹം ചെയ്യാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter