ഓണസദ്യ ഉണ്ണാന്‍ ക്ഷണിച്ചാല്‍ അതില്‍ പങ്കെടുക്കാമോ?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശ്വാസം എന്നത് മനസ്സില്‍നിന്നുണ്ടാവുന്നതാണ്. ഓണം എന്നതിന്റെ ഉല്‍പത്തിയെക്കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. ചേരമാന്‍ പെരുമാളിന്റെ ഇസ്ലാമികാശ്ലേഷണവും അതോടനുബന്ധിച്ചുള്ള യാത്രയുമാണ് അതിന്റെ അടിസ്ഥാനമെന്ന അഭിപ്രായവും കൂട്ടത്തിലുണ്ട്. എന്തുതന്നെയായാലും ഓണ സദ്യ ഉണ്ണുന്നതിലോ അതിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുന്നതിലോ തെറ്റില്ലെന്നാണ് മനസ്സിലാവുന്നത്. കഴിക്കല്‍ നിഷിദ്ധമായവ അവയിലില്ലെന്നും എല്ലാം ഇനങ്ങളും അവയുടെ കൂട്ടുകളും അനുവദനീയമായവയാണെന്നും ഉറപ്പുവരുത്തേണ്ടാതണെന്ന് മാത്രം. എന്നാല്‍ ഇതര മതാനുയായികള്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കല്‍ കറാഹതാണ് എന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter