വിഷയം: ‍ പ്രസവശുശ്രൂഷയും ഔറത്തും

പ്രസവം കഴിഞ്ഞ സ്ത്രീയെ കുളിപ്പിക്കാന്‍ വരുന്ന സ്ത്രീക്ക് ആ സ്ത്രീയുടെ ഔറത്ത് കാണല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

Ashraf

Jun 10, 2021

CODE :Dai10206

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശ്വാസികളായ സത്രീകള്‍ തമ്മില്‍ കാണല്‍ ഹറാമായ ഔറത്ത് മുട്ട്-പൊക്കിളിനിടയിലുള്ള സ്ഥലമാണല്ലോ. പ്രസവിച്ച സത്രീയെ കുളിപ്പിക്കുന്നത് വിശ്വാസിയായ സത്രീയാകുമ്പോള്‍ മറ്റു ഭാഗങ്ങളൊന്നും കാണുന്നതില്‍ കുഴപ്പമില്ലെന്ന് മനസിലായി.

ചികിത്സക്ക് വേണ്ടി നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ദുര്‍ചിന്തകളോ വികാരമോ ഇല്ലാതെ ഔറത്ത് കാണുന്നതിലോ സ്പര്‍ശിക്കുന്നതിലോ കുഴപ്പമില്ല. പ്രസവം കഴിഞ്ഞ സത്രീക്ക് പ്രസവാനന്തരശുശ്രൂഷയുടെ ഭാഗമായി ഇത്തരം നിര്‍ബന്ധിതസാഹചര്യങ്ങളുണ്ടായേക്കാം. അത്തരം ഘട്ടങ്ങളില്‍ അതനുവദനീയമാണെങ്കിലും പരമാവധി സൂക്ഷ്മത പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter