വിഷയം: നികാഹ്
സ്ത്രീകൾ നികാഹ് ചെയ്തു കൊടുക്കുന്നതിന്‍റെ വിധിയെന്താണ്?
ചോദ്യകർത്താവ്
Sharafudheen
Jun 8, 2021
CODE :Fat10195
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പെണ്‍കുട്ടിയെ നികാഹ് ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥന്‍ അവളുടെ വലിയ്യാണ്. പിതാവ്, പിതാവിന്‍റെ പിതാവ്, പിതാവും മാതാവുമൊത്ത സഹോദരന്‍, പിതാവൊത്ത സഹോദരന്‍, പിതാവും മാതാവുമൊത്ത സഹോദരപുത്രന്‍, പിതാവൊത്ത സഹോദരപുത്രന്‍, പിതാവും മാതാവുമൊത്ത പിതൃസഹോദരന്‍, പിതാവൊത്ത പിതൃസഹോദരന്‍, പിതാവും മാതാവുമൊത്ത പിതൃസഹോദരന്‍റെ പുത്രന്‍, പിതാവൊത്ത പിതൃസഹോദരന്‍റെ പുത്രന്‍, പിതാവിന്‍റെ പിതൃവ്യന്‍, അവരുടെ മക്കള്‍ എന്ന ക്രമത്തിലാണ് ഈ ബാധ്യത വരുന്നത്. അവരാരുമില്ലെങ്കില്‍ ഖാളിയോ ഖാളിയുടെ പകരക്കാനോ ആണ് ബാധ്യത. (ഫത്ഹുല്‍മുഈന്‍).
നികാഹ് ചെയ്തു കൊടുക്കാന്‍ സ്ത്രീക്ക് അധികാരമോ ബാധ്യതോ ഇല്ലെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് സുതരാം വ്യക്തമാണല്ലോ. ആയതിനാല്‍ സ്തീ നികാഹ് ചെയ്തു കൊടുക്കുന്നത് സ്വീകാര്യമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.