നോമ്പ് കാലത്ത് ഭാര്യയുമായി സംസാരിക്കുമ്പോൾ മദിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
അലി അബൂബക്ര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംസാരിച്ചത് കാരണമായി മനിയ്യോ മദിയ്യോ പുറപ്പെട്ടത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. എന്നാല്‍ വികാരത്തോടെയുള്ള സംസാരവും മറ്റും നോമ്പുകാരന്‍ ഒഴിവാക്കേണ്ടതാണ്. സമാനമായ ചോദ്യത്തിന് മുമ്പ് നല്‍കിയ മറുപടി നോക്കുക. നോമ്പ് അന്നപാനീയങ്ങള്‍ക്കും ഭോഗാദികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടൊപ്പം വികാര-വിചാരങ്ങളെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ നോമ്പിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളാനാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.