പ്രായപൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോമ്പും നിസ്കാരവുമെല്ലാം കൃത്യമായി നിര്‍വ്വഹിക്കല്‍ തുടങ്ങിയത്. പിന്നീട് അതുവരെ നഷ്ടപ്പെട്ടതെല്ലാം ഖളാ വീട്ടി. എങ്കിലും ഓരോ വര്‍ഷവും നോല്‍ക്കാതെ പിന്തിപ്പിച്ച നോമ്പുകള്‍ക്ക് മുദ്ദ് കൊടുക്കണമല്ലോ. ഇതൊന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

റംസിയാ ബാനു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം, നോമ്പ് തുടങ്ങിയ കര്മ്മങ്ങളിലുള്ള ശ്രദ്ധയും കണിശതയും പ്രത്യേകം പ്രശംസിക്കട്ടെ. ആ സദ്ബുദ്ധി അല്ലാഹു നിലനിര്ത്തിതരുമാറാവട്ടെ. നോമ്പ് ഖളാ വീട്ടാനുള്ളവര്‍ സാധിക്കുന്നവരാണെങ്കില്‍ അത് വീട്ടുക തന്നെ വേണം. ഒരു റമദാനിലെ ഖളാ ആയ നോമ്പ് സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ അത് ഖളാഅ് വീട്ടുന്നതോടൊപ്പം പിന്തിപ്പിച്ചതിന് മുദ്ദ് നല്‍കേണ്ടതാണ്. ഇങ്ങനെ പിന്തിപ്പിക്കുന്ന വര്ഷത്തിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് നല്കേണ്ട മുദ്ദും വര്ദ്ദിക്കുന്നതാണ്. ഇതാണ് ഇവ്വിഷയകമായ ഫിഖ്ഹിന്‍റെ അടിസ്ഥാന നിയമം. പ്രായ പൂര്‍ത്തിയായ ശേഷം എത്ര വര്‍ഷത്തെ എത്ര നോമ്പാണോ നോല്‍ക്കാന്‍ ബാക്കിയുള്ളതെങ്കില്‍ അവയൊക്കെയും നോറ്റ് വീട്ടുകയും ശേഷമുള്ള ഓരോ വര്‍ഷത്തിലും ന്യായമായ കാരണമില്ലാതെ അവ നോല്‍ക്കാതെ പിന്തിപ്പിച്ചതിന് വര്‍ഷങ്ങളുടെ കണക്കനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം കൊടുക്കുകയും വേണം. ഒരു ഉദാഹരണത്തിലൂടെ ഇത് ഇങ്ങനെ വ്യക്തമാക്കാം, 15ാം വയസ്സില് പ്രായപൂര്ത്തിയാവുകുയം ഇപ്പോള് 25 വയസ്സാവുകയും ചെയ്ത ഒരാളെ പരിഗണിച്ചാല്‍, പ്രായപൂര്ത്തിയായ ശേഷം 10 റമദാനുകള് കഴിഞ്ഞു എന്ന് കരുതാം. അതില് ആദ്യത്തെ റമദാനില് 10 നോമ്പ് ആണ് നഷ്ടപ്പെട്ടതെങ്കില്, ആ 10 നോമ്പുകള്ക്ക് 10 മുദ്ദ് വീതം ശേഷം പിന്തിപ്പിച്ച 9 വര്ഷങ്ങള്ക്ക് 90 മുദ്ദ നല്കണം. (ഒരു മുദ്ദ് 700 ഗ്രാം എന്ന് കണക്കാക്കിയാല് - മുദ്ദിന്‍റെ അളവ് അരിയുടെ ഭാരത്തിനനുസരിച്ച് മാറുമെന്ന് മുമ്പ് നാം വ്യക്തമാക്കിയതാണ്- 90 മുദ്ദ് എന്നാല് ഏകദേശം 62 കിലോ അരി വേണ്ടിവരും. രണ്ടാം വര്ഷം 5 നോമ്പ് ആണ് നഷ്ടപ്പെടുകയും ഇതുവരെ ഖളാഅ് വീട്ടാതെ പിന്തിപ്പിക്കുകയും ചെയ്തതെങക്കില് 5 മുദ്ദ് വീതം ശേഷമുള്ള 8 വര്ഷത്തേക്ക് (5*8=40 mudd = 28 kilo) നല്‍കേണ്ടതാണ്. ഇങ്ങനെ ശേഷമുള്ള ഓരോ വര്‍ഷത്തേക്കും കണക്കാക്കേണ്ടതാണ്. ഇതോടൊപ്പം നഷ്ടപ്പെട്ട ആ നോമ്പുകളെല്ലാം ഖളാഅ് വീട്ടേണ്ടതാണെന്ന് നാം നേരത്തെ പറഞ്ഞത് പ്രത്യേകം ഓര്‍ക്കേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter