ലൈലത്തുല്‍ ഖദിര്‍ ഉണ്ടാകുന്നത് അല്ലെങ്കിൽ അതിന്റെ നിമിഷം രാത്രിയിലെ വെറും 4 സെക്കന്റ്‌ മാത്രമാണെന്ന് കേട്ടിട്ടുണ്ട്. അങ്ങിനെയവോമ്പോള്‍ അമേരിക്കയിലും ഇന്ത്യയിലും ഇത് ഒരേസമയത് ഇനിയാണ് സംഭവിക്കുന്നത് കാരണം ഇന്ത്യയില്‍ രാത്രി എന്നത് അമേരിക്കയില്‍ പകലാണ്‌... ഒന്ന് വിശദമാകാമോ, പ്ലീസ്

ചോദ്യകർത്താവ്

സിറാജ് പി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലൈലതുല്‍ ഖദ്റ് എന്നാല്‍ ഖദ്റിന്‍റെ രാത്രി എന്നാണ്. ലൈലത് എന്നാല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ ഫജ്റ് സ്വാദിഖ് വരെയുള്ള സമയം എന്നാണ്. അതിനാല്‍ ലൈലതുല്‍ ഖദ്റും സൂര്യാസ്തമയം മുതല്‍ ഫജ്റു സ്വാദിഖ് വരെയാണ്. ഖുര്‍ആന്‍, ഹദീസ്, തഫ്സീറുകള്‍, ഉലമാക്കളുടെ വിശദീകരണങ്ങള്‍ എന്നിവയില്‍ ഇത് വളരെ വ്യക്തവുമാണ്. മലക്കുകള്‍ വിശ്വാസികള്‍ക്ക് മുസ്വാഫഹത് നല്‍കുമെന്നും ഹദീസില്‍ കാണാം. ഈ മുസാഫഹത് എത്ര സമയം നീണ്ടു നില്‍ക്കും എപ്പോഴാണു അത് സംഭവിക്കുക എന്നു വ്യക്തമല്ല. പക്ഷേ, ആയിരം മാസത്തേക്കാള്‍ ഉത്തമമായത് എന്ന ബഹുമതി ആ രാത്രിക്കു മുഴുക്കെ ഉള്ളതാണ്. ഓരോ നാട്ടിലെയും അസ്തമയ-ഉദയ ക്രമങ്ങള്‍ക്ക് അനുസരിച്ച് അതതു നാട്ടിലെ സൃഷ്ടികള്‍ക്ക് ഇതിന്‍റെ ശ്രേഷ്ടതയും അനുഗ്രഹവും പ്രതിഫലവും നല്‍കപ്പെടുന്നതായിരിക്കും. അമേരിക്കയില്‍ രാത്രിയാകുന്ന സമയത്തായിരിക്കും അവര്‍ക്ക് ഈ രാത്രിയും അതിന്‍റെ ശ്രേഷ്ടതയും പ്രതിഫലവും ലഭിക്കുക. ആ സമയത് ഇന്ത്യയില്‍ പകലാണെങ്കിലും ശരി. അതുപോലെ ഇന്ത്യക്കാര്‍ക്ക് ഈ ശ്രേഷ്ടതയും പ്രതിഫലവും ഇന്ത്യക്കാരുടെ രാത്രി സമയത്തായിരിക്കും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter