സത്യം ചെയ്ത് പിന്നെ അത് പാലിക്കാന്‍ കഴിയാതെ വന്നാല്‍ പ്രായശ്ചിത്തമായി മൂന്ന് നോമ്പ് നിർബന്ധമാണല്ലോ. അതിന്റെ നിയ്യത്ത് എങ്ങനെ ആണ്?

ചോദ്യകർത്താവ്

അലി അക്ബര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സത്യം ചെയ്തത് പാലിക്കാന്‍ കഴിയാതെ പോയാല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാണ്. നേര്‍ച്ചയിലെപ്പോലെത്തന്നെ, മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴാണ് പ്രായശ്ചിത്തമായി മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാവുന്നത്. ഇത് വിശദമായി നേര്‍ച്ചയുടെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. പ്രായശ്ചിത്തമായി എടുക്കുന്ന നോമ്പിന്, മറ്റു ഫര്‍ള് നോമ്പിന്‍റെ നിയ്യത് പോലെത്തന്നെ രാത്രിയില്‍ തന്നെ നിയ്യത് ചെയ്യലും പ്രായശ്ചിത്തമാണെന്ന് കരുതലും നിര്‍ബന്ധമാണ്. പ്രായശ്ചിത്തമെന്നോണം നിര്‍ബന്ധമായ നോമ്പിനെ ഞാന്‍ അല്ലാഹുവിന് വേണ്ടി നാളെ നോറ്റ് വീട്ടുന്നു എന്ന് നിയ്യത് ചെയ്യാവുന്നതാണ്. എന്തിന്‍റെ പ്രായശ്ചിത്തമാണെന്ന് പ്രത്യേകം കരുതണമെന്ന് നിര്‍ബന്ധമില്ല. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter