തിങ്കളാഴ്ച ദിവസവും അയ്യാമുല്‍ ബീളും വേറെ ഏതെങ്കിലും സുന്നത് നോമ്പും ഒരുമിച്ചു വന്നാല്‍ ഇവയും റമളാന്‍ മാസത്തിലെ ഖളാആയ നോമ്പും ഒരുമിച്ചു നിയ്യത്ത് ചെയ്യാന്‍ പറ്റുമോ? റമളാന്‍ മാസത്തില്‍ തിങ്കളാഴ്ചയും അയ്യാമുല്‍ ബീളും വന്നാല്‍ ഇത് മൂന്നും കരുതാന്‍ പറ്റുമോ?
ചോദ്യകർത്താവ്
ബശീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഫര്‍ളായ നോമ്പിന്‍റെ കൂടെ സുന്നത്തു കൂടി കരുതിയാല്‍ ഫര്‍ളു വീടുകയും ചെയ്യും സുന്നത്ത് ലഭിക്കുകയും ചെയ്യും എന്ന് പ്രമുഖരായ പല ഫുഖഹാക്കളും പ്രബലമാക്കിയിട്ടുണ്ട്. മുഗ്‍നി, നിഹായ, അസ്നാ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. ഇത്തരം അവസരത്തില്‍ ആദ്യം ഫര്‍ളിന്‍റെ നിയ്യത്തു വെക്കുക. പിന്നെ സുന്നത്തിനെ കൂടി കരുതുക. പള്ളിയില്‍ കയറിയ ഉടനെ നിസ്കരിക്കുന്ന ഫര്‍ള് അല്ലെങ്കില്‍ റവാതിബ് നിസ്കാരത്തോടൊപ്പം തഹിയ്യത് കൂടി കരുതുമ്പോള്‍ തഹിയ്യത് നിസ്കരിച്ച സുന്നത് കൂടി ലഭിക്കുന്നതു പോലെ.
സാധാരണ അയ്യാമുല്‍ ബീള്, തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നവര്‍ക്ക് റമദാനിലും അതിന്‍റെ പ്രതിഫലം ലഭിക്കും.
എന്നാല്‍ നവവി(റ) പോലെയുള്ള പ്രമുഖരായ ഒരു സംഘം ഫുഖഹാക്കള്‍ ഇങ്ങനെ നോമ്പിനു നിയ്യത്തു വെക്കാവതല്ലെന്നും അങ്ങനെയുള്ള നോമ്പ് സ്വഹീഹ് ആവുകയില്ലെന്നും അഭിപ്രായപ്പെട്ടതായി കാണാം. അതിനാല്‍ സൂക്ഷ്മത ഫര്‍ളും സുന്നത്തും വെവ്വേറെ നോല്‍ക്കാന്‍ ശ്രമിക്കലാണ്.
കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ