ഞാൻ അമേരിക്കയിൽ ജോലി ചെയ്തു വരുന്നു. ഇവിടെ പല സ്റ്റേറ്റുകളിലും നോമ്പും പെരുന്നാളും തീരുമാനിക്കുന്നത് മക്കയിൽ മാസപ്പിറവി കാനുന്നതിനനുസരിച്ചാണ്. ഇതിന്റെ സ്വീകാര്യത എങ്ങനെയാണ്.
ചോദ്യകർത്താവ്
ജാബിര്‍ മുഹയിദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മാസങ്ങളും സമയങ്ങളും അതതു പ്രദേശങ്ങളിനെ സൂര്യചന്ദ്രനുകളുടെ ഉദയാസ്തമയങ്ങളും മറ്റു അവസ്ഥകളും പരിഗണിച്ചാണല്ലോ. ഉദയസ്ഥാനങ്ങള്‍ വ്യത്യാസമുള്ളയിടത്ത് ചന്ദ്ര ദര്‍ശനം നടന്നതുകൊണ്ടു മാത്രം മറ്റിടങ്ങളില്‍ ഹിജ്റ വര്‍ഷത്തിലെ മാസാരംഭങ്ങള്‍ തീരുമാനിക്കപ്പെടാവതല്ല. നിസ്കാര സമയങ്ങളും നോമ്പു തുടങ്ങുന്നതും ഇഫ്ഥാറും അതത് നാട്ടിലെ സമയക്രമങ്ങള്‍ക്കനുസരിച്ചാണല്ലോ. ശാമില്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍, അവിടെ മുആവിയ (റ) റമദാനിന്‍റെ ആഗമനം പ്രഖ്യാപിച്ചപ്പോള്‍ മദീനയിലേക്ക് അത് ബാധകമല്ലെന്നും മദീനയിലേത് തീരുമാനിക്കേണ്ടത് മദീനയില്‍ ഉദയ ചന്ദ്രനെ കാണുന്ന മുറക്കാണെന്നും അപ്രകാരമാണ് നബി(സ) പഠിപ്പിച്ചതെന്നും ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഈ ഹദീസ് പ്രകാരം, ചന്ദ്രോദയ സമയങ്ങളില്‍ വ്യത്യാസമുള്ള നാടുകളില്‍ മറ്റൊരു നാട്ടിലുണ്ടായ ചന്ദ്ര ദര്‍ശനം പരിഗണിക്കുകയില്ല. ഇതാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം.
എന്നാല്‍, എവിടെയെങ്കിലും ചന്ദ്രക്കല ദൃശ്യമായി എന്നു തെളിയിക്കപ്പെട്ടാല്‍ തന്നെ മറ്റുള്ളവര്‍ക്കെല്ലാം അത് ബാധമാകുമെന്ന അഭിപ്രായം മറ്റു മൂന്നു മദ്ഹബുകളിലുമുണ്ട്. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ അതതു നാടുകളിലെ ഖാദിമാരുടെ തീരുമാനങ്ങള്‍ പ്രകാരമാണല്ലോ നാം അനുവര്‍ത്തിക്കേണ്ടത്. ഖാദിമാര്‍ക്ക് മുന്‍ഗാമികളായ ചില പണ്ഡിതന്മാരുടെ പിമ്പലവും കൂടിയുള്ളതിനാല്‍ അവ നാമും അംഗീകരിക്കണം. അങ്ങനെ പ്രത്യേകമായി അംഗീകൃത ഖാദി അവിടങ്ങളിലില്ലെങ്കില്‍ രണ്ടാമതു പറഞ്ഞ അഭിപ്രായമുള്ള മദ്ഹബിലെ പണ്ഡിതന്മാരെ സ്വീകരിച്ച് ആ നാട്ടുകാരോടൊന്നിച്ച് നോമ്പും പെരുന്നാളും നിര്‍വ്വഹിക്കുക. പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ