ഒരു പ്രായമായ ഒരു വ്യക്തി ഇതുവരെ നോമ്പെടുത്തിട്ടില്ല.കുഞ്ഞുപ്രായത്തിലെ അസുഖവും മറ്റും കാരണം ചെറുപ്പത്തില്‍ ശീലിച്ചില്ല.പ്രായം കൂടിയപ്പോഴും അത് ശീലമില്ലാത്തതിനാലും അസുഖവും മറ്റും ഭയന്നതിനാലും പീന്നീട് നോമ്പനുഷ്ടിക്കാന്‍ ശ്രമിച്ചിട്ടുമില്ല..ബാപ്പ ജീവിതകാലം മുഴുവന്‍ നോമ്പെടുക്കാത്തതിന്റെ പേരില്‍ പ്രായശ്ച്ചിത്തമായി മക്കള്‍ക്കോ ഭാര്യയ്ക്കോ എന്തു ചെയ്യാന്‍ പറ്റും എന്ന് അന്വേഷിക്കുന്നു.
ചോദ്യകർത്താവ്
ഹനീഫ് ചെറുതാഴം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അകാരണമായി നോമ്പ് ഒഴിവാക്കിയാല്‍ അത് ഖളാ വീട്ടണം. അടുത്ത റമദാനിനു മുമ്പ് ഖളാ വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു മുദ്ദ് ഭക്ഷണം പാവങ്ങള്‍ക്ക് ദാനം ചെയ്യുകയും ഖളാ വീട്ടുകയും ചെയ്യണം. രണ്ടാമത്തെ വര്‍ഷവും റമദാനിനു മുമ്പ് നോറ്റി വീട്ടിയില്ലെങ്കില്‍ രണ്ടു മുദ്ദും ഖളാ വീട്ടുകയും ചെയ്യണം. ഇങ്ങനെ ഓരോ വര്‍ഷം വര്‍ദ്ധിക്കുന്തോറും മുദ്ദുകളുടെ എണ്ണവും വര്‍ദ്ധിക്കും. ഈയവസരത്തില്‍ പിതാവിന്‍റെ മുഴുവന്‍ മുദ്ദുകളും വീട്ടിത്തീര്‍ക്കണം. ഇങ്ങനെ നോമ്പുകള്‍ ഖളാ ഉണ്ടായിരിക്കേ മരണപ്പെട്ടാല്‍ ഈ മുദ്ദുകളും ഖളാആയ ഓരോ നോമ്പിനും ഓരോ മുദ്ദും അധികമായി പിതാവിന്‍റെ അനന്തര സ്വത്തില്‍ നിന്ന് കൊടുത്തു വീട്ടണം. എന്നാല്‍ മരണപ്പെട്ടവര്‍ക്ക് പകരമായി ജീവിച്ചിരിക്കുന്നവര്‍ക്ക് നോമ്പനുഷ്ടിക്കാവുന്നതാണ്. ഇങ്ങനെ പിതാവിന്‍റെ നോമ്പ് മരണ ശേഷം മറ്റുള്ളവര്‍ നോറ്റു വീട്ടിയാല്‍ അവസാനം പറഞ്ഞ അധിക മുദ്ദ് കൊടുക്കേണ്ടതില്ല. ജീവിച്ചിരിക്കുന്നവര്‍ക്കു പകരമായി മറ്റുള്ളവര്‍ നോമ്പനുഷ്ടിക്കാവതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.