കഠിനമായ വേനല്‍ ചൂട് ആയതിനാല്‍ നോമ്പ് മറ്റൊരവസരത്തില്‍ നോട്ടു വീട്ടാന്‍ സുഡാനില്‍ ഒരു മതവിധി കൊടുത്തതായി പത്രത്തില്‍ വായിച്ചിരുന്നു. അങ്ങിനെ പറ്റുമോ. ജര്‍മ്മനി, പോളണ്ട് പോലോത്ത രാജ്യങ്ങളില്‍ ഇരുപത് മണിക്കൂര്‍ വരെ പകലിന്റെ ദൈര്‍ഘ്യം എന്ന് പറയുന്നു . അങ്ങിനെയുള്ള അവസരങ്ങളില്‍ മറ്റൊരു സമയത്തേക്ക് നോമ്പ് മാറ്റി വെക്കാന്‍ പറ്റുമോ

ചോദ്യകർത്താവ്

സാലിം ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സുറതുല്‍ ബഖറ 185-ാം ആയതില്‍ അല്ലാഹു വ്യക്തമായി പറയുന്നു. ((ആ മാസം (റമദാനില്‍) നിങ്ങളില്‍ നിന്ന് ആരെങ്കിലും സന്നിഹിതരായാല്‍ അവന്‍ നോമ്പു നോറ്റു കൊള്ളട്ടേ.))

ഈ ഖുര്‍ആനിക സുക്തത്തിന്‍റെ അടിസ്ഥാനത്തില്‍ ഏതു കൊടിയ വേനലിലായാലും റമദാന്‍ മാസം നോമ്പനുഷ്ഠിക്കല്‍, അനുവദനീയമായ കാരണങ്ങളില്ലാത്തിടത്തോളം, നിര്‍ബന്ധമാണ്.  മാരകമായ രോഗത്തിനോ ജീവ ഹാനിക്കോ കാരണമായേക്കാവുന്ന തികച്ചും അസഹനീയമായ ദാഹമോ, വിശപ്പോ ഉണ്ടെങ്കില്‍ നോമ്പു ഉപേക്ഷിക്കല്‍ അനുവദനീയമാണ്. പക്ഷേ, വേനല്‍ കാലത്ത് അസഹനീയമായ ദാഹമുണ്ടായേക്കാമെന്ന സാധ്യത മുതലെടുത്ത് നോമ്പു ഉപേക്ഷിക്കാവതല്ല. ഓരോ ദിവസവും നോമ്പു നോറ്റു തുടങ്ങുകയും മേല്‍ പറയപ്പെട്ട പോലെ വിശപ്പോ ദാഹമോ അനുഭവപ്പെടുകയാണെങ്കില്‍ മാത്രം നോമ്പു ഉപേക്ഷിക്കുകയും ചെയ്യാം.

റമദാന്‍ എന്ന പദം തന്നെ കഠിനമായ ചൂടുള്ള ദിനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഓരോ മുപ്പത്തിമൂന്നു വര്‍ഷം പിന്നിടുമ്പോഴും ഇതു പോലുള്ള ശക്തമായ വേനലിലൂടെ റമദാന്‍ കടന്നു പോയിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കും. ഇതൊരു പുതിയ പ്രതിഭാസമേ അല്ല. മുന്കഴിഞ്ഞ പണ്ഡിതന്മാരാരും ഇങ്ങനെയൊരു മതവിധി നല്‍കിയിട്ടില്ല.

കഠിനമായ ചൂടു കാരണം നോമ്പ് മറ്റൊരു അവസരത്തിലേക്ക് മാറ്റിവെക്കുന്നത്  പണ്ഡ് ജാഹിലിയ്യാ കാലഘട്ടത്തില്‍ നസീഅ് എന്ന ദുരാചാരത്തോടു സാമ്യമാണ്. അതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

റമദാന്‍ ക്ഷമയുടെ മാസമാണ്. ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിച്ച് നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter