കടം കൊടുത്തത് കിട്ടാനുള്ള പൈസക്ക് സകാത്ത് കൊടുക്കണോ? എപ്പോള്‍ തരും എന്ന പ്രതീക്ഷ ഇല്ല. ഞാന്‍ മറ്റു പലര്‍ക്കും കടം വീട്ടാനുമുണ്ട്. കിട്ടാനുള്ള പൈസ കടം വീടാനുള്ളതാണ് താനും, എങ്കില്‍ വിധി എന്ത്?

ചോദ്യകർത്താവ്

Abdul nazar m t p

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കടം കൊടുത്തത് കിട്ടാനുള്ളതിനും വര്‍ഷം പൂര്‍ത്തിയാവുകയും കണക്ക് എത്തുകയും ചെയ്താല്‍ സകാത് നിര്‍ബന്ധമാണ്. കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതാണെങ്കില്‍ കിട്ടിയ ശേഷം സകാത് നല്‍കിയാല്‍ മതി, പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിട്ടുന്നതെങ്കില്‍ മുന്‍വര്‍ഷങ്ങളുടേതെല്ലാം കണക്കാക്കി നല്‍കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് കടം കൊടുത്തുവീട്ടാനുണ്ട് എന്നത് കൊണ്ട്  തന്‍റെ സ്വത്തിന് സകാത് നിര്‍ബന്ധമാവാതിരിക്കില്ല. ചുരുക്കത്തില്‍ മേല്‍പറഞ്ഞ രൂപത്തിലും സകാത് വരുന്നതാണ് എന്നര്‍ത്ഥം. കിട്ടാനുള്ള കടം, കിട്ടുന്ന സമയം അപ്പടി കടം വീട്ടാനുള്ളവന് കൊടുക്കുകയെന്നതാണ് രീതിയെങ്കില്‍ അവിടെ രണ്ട് പേരുടെയും സമ്മതത്തോടെ ആദ്യത്തെ ആളില്‍നിന്ന് കിട്ടാനുള്ള തുക കൊടുക്കാനുള്ളവന്ന് ഹവാലത് ആക്കാവുന്നതാണ്. അങ്ങനെ ആക്കുന്നതിലൂടെ അത് ഇയാളുടെ ഉത്തരവാദിത്തത്തില്‍നിന്ന് പോവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter