വാഹനം വില്‍ക്കുന്ന കമ്പനികളില്‍ സയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുമ്പോള്‍ വാഹനത്തിന് ഫിനാന്‍സ് കൊടുക്കേണ്ടി വരും. ഇത് പലിശയുമായി ബന്ധപ്പെടുന്നത് കൊണ്ട് ആ ജോലി ചെയ്യുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

നുഫൈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശയുമായി ബന്ധപ്പെടുന്ന ജോലികള്‍ ഗുണകരമല്ലെന്ന് പറയേണ്ടതില്ലല്ലോ. അതേ സമയം, ഓരോ ജോലിയും പലിശയുമായി നേരില്‍ ബന്ധപ്പെടുന്നുവോ, നേരിട്ടല്ലെങ്കില്‍ ഏത് രീതിയിലാണ് എന്നതിനെയെല്ലാം ആശ്രയിച്ചാണ് അത് നിഷിദ്ധമാണോ അല്ലേ എന്ന് പറയാനാവുക. ഇത്തരം ജോലികളുമായി ബന്ധപ്പെടുന്നതിനെ കുറിച്ച് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനും ഹലാല് മാത്രം ഭക്ഷിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter