കലാ-കായിക കമ്മിറ്റികള്‍, ഒളിമ്പ്ക് കമ്മിറ്റികള്‍, സംഘടനകള്‍ തുടങ്ങിയ ഇസ്‌ലാം വിരോധിച്ച / പ്രോല്‍സാഹിപ്പിക്കാത്ത മേഖലകളില്‍ ജോലി ചെയ്ത് സമ്പാദിക്കുന്നത് അനുവദനീയമാണോ / അഭികാമ്യമാണോ?

ചോദ്യകർത്താവ്

ജമാല്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കലാ-കായികം എന്നത് കൊണ്ട് മാത്രം അത് നിഷിദ്ധമാണെന്നോ നിരുല്‍സാഹപ്പെടുത്തപ്പെടേണ്ടതാണെന്നോ പറഞ്ഞുകൂടാ. ഓരോന്നിലും നടക്കുന്ന പ്രവര്‍ത്തനങ്ങളും അവയുടെ രീതികളും അടിസ്ഥാനമാക്കിയേ അവയുടെ വിധി പറയാനാവൂ. വ്യായാമത്തിന്‍റെയോ അഭ്യാസത്തിന്‍റെയോ ഭാഗമായി ചെയ്യുന്നതൊക്കെ മറ്റു തരത്തില്‍ നിഷിദ്ധമായവയൊന്നും കടന്നുവരാത്തിടത്തോളം തത്വത്തില്‍ അംഗീകരിക്കാവുന്നതും നടത്തേണ്ടതുമാണ്. അത് കൊണ്ട് അവയുമായി ബന്ധപ്പെട്ട ജോലികളും അനുവദനീയമാകുമെന്ന് പറയേണ്ടതില്ലല്ലോ. നിഷിദ്ധമായവയാണെങ്കില്‍ അവയില്‍ ജോലി ചെയ്യുന്നതും അതേ വിധിയില്‍ തന്നെയാണ് വരിക. നിഷിദ്ധമായ ജോലികളുമായി ബന്ധപ്പെടുന്നതിനെ കുറിച്ച് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനും ഹലാല് മാത്രം ഭക്ഷിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter