ചില ജ്വല്ലറികളില്‍ ഒരു ലക്ഷം രൂപ ഷയറായി കൊടുത്താല്‍ മാസാമാസം 1000 രൂപയും വര്‍ഷം തികയുമ്പോള്‍ ലാഭവും തരുന്നു. ഇതിന്‍റെ വിധി എന്ത്? പലിശ ഇനത്തില്‍ പെടുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ഹക്കീം ചേലേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാസംതോറും നല്‍കുന്ന ആയിരം രൂപയും നിശ്ചിത ലാഭത്തിന്റെ ഭാഗമായിട്ട് നല്‍കുകയും അത് സംബന്ധിച്ച ഏറ്റകുറച്ചിലുകള്‍ വര്ഷം തോറും കണക്കാകി പരിഹരിക്കുകയും ചെയ്യുന്നുവെങ്കില്‍ തെറ്റില്ല. അതേസമയം ലാഭാമായാലും നഷ്ടമായാലും അതൊന്നും ബാധകമാകാതെ നിശ്ചിത തുകയായി മാസംതോറും ആയിരം രൂപ നല്‍കുന്നുവെങ്കില്‍ അത് സാധുവല്ല. ആ ഇടപാട് നിഷിദ്ധമായിത്തീരും. വിശദമായി നേരത്തെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.  അതിവിടെ വായിക്കാവുന്നതാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ദൈനംദിന ഇടപാടുകള്‍ ഹലാലായ രീതിയില്‍ നടത്താന്‍ നാഥന്‍ സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter