കൂട്ട് കച്ചവടത്തില്‍ വാങ്ങിയ ഷെയര്‍ തിരികെ കൊടുക്കാമോ?

ചോദ്യകർത്താവ്

MUJEEB

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൂട്ട് കച്ചവടത്തില്‍ ഒരാള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും തന്റെ ഓഹരി പിന്‍വലിക്കാനുള്ള അവകാശമുണ്ട്. വകാലത്ത് പോലെ തന്നെ പങ്കാളികള്‍ക്ക്‌ എപ്പോള്‍ വേണ്ടമെങ്കിലും കൂട്ട് കച്ചവടത്തില്‍ പിന്മാറമെന്നാണ് കര്‍മ്മശാസ്ത്രത്തിന്റെ കാഴ്ചപ്പാട്. (കിതാബ്‌ അല്‍-ശിര്‍ക്ക, തുഹ്ഫത്തുല്‍ മുഹ്താജ്‌). ഇതുമായി ബന്ധപ്പെട്ട മറ്റു ചോദ്യോത്തരങ്ങള്‍ വായിക്കാന്‍ സാമ്പത്തികം കാറ്റഗറിയില്‍ രേഖപ്പെടുത്തിയ ഈ ചോദ്യം വായിക്കുക. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവത്രെ.

ASK YOUR QUESTION

Voting Poll

Get Newsletter