ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നത് മാത്രമാണോ പലിശ ഇനത്തില്‍ ഉള്‍പ്പെടുക? നമ്മള്‍ ബാങ്ക് അക്കൗണ്ട്‌ തുടങ്ങി അതില്‍ പണം നിക്ഷേപിക്കുന്നതില്‍ പലിശ ഇല്ലേ?

ചോദ്യകർത്താവ്

യാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പ്രതിവര്‍ഷം ബാങ്ക് നല്‍കുന്നതും പലിശ തന്നെയാണ്. നാം നിബന്ധന വെക്കുന്നില്ലെങ്കിലും ബാങ്കിന്‍റെ വ്യവസ്ഥകളില്‍ അത് വ്യക്തമായി പ്രതിപാദിച്ചതാണല്ലോ. അതോടൊപ്പം, നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് അവര്‍ മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കുന്ന ഇനത്തിലും ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതോടൊപ്പം ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങാനും പരമാവധി ശ്രമിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter