ഇസ്‌ലാമിക്‌ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കല്‍ ഹറാം ആണോ?

ചോദ്യകർത്താവ്

യഅ്ഖൂബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോണ്‍ എടുക്കുക എന്നാല്‍ കടം വാങ്ങുക എന്നാണ് അര്‍ത്ഥമാക്കുന്നത്. കടം വാങ്ങുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ വാങ്ങിയ കടം തിരിച്ചുകൊടുക്കുമ്പോള്‍ കൂടുതല്‍ നല്‍കണമെന്ന് വ്യവസ്ഥ വെക്കുന്നു എന്നതിനാലാണ് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നത് പലിശ ഇടപാട് ആവുന്നതും ഹറാം ആയിത്തീരുന്നതും. ഈ നിബന്ധനയുണ്ടോ ഇല്ലേ എന്നതാണ് ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഈ നിബന്ധനയോട് കൂടിയാണെങ്കില്‍ ഇസ്ലാമിക് ബേങ്കുകളെന്ന് വിളിക്കപ്പെടുന്നവയില്‍നിന്ന് ലോണ്‍ എടുക്കലും ഹറാം തന്നെയാണ്. ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter