കുഴല്‍പണത്തിന്‍റെ ഏജന്‍റ് ആയി പ്രവര്‍ത്തിക്കാമോ? അത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

മുഹമ്മദ് റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്ക് വഴി അല്ലാതെ, നിയമവിരുദ്ധമായി പണം അയക്കുന്നതിനെക്കുറിച്ച് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ  വായിക്കാവുന്നതാണ്. ഹറാം ആയ മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിക്കുന്നതെല്ലാം ഹറാം തന്നെയാണ്. ഹുണ്ടി ഇടപാടുകളില്‍ പലപ്പോഴും പലിശ കൂടി വരുന്നുണ്ടെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. നാട്ടിലേക്ക് കാശ് അയക്കുകയും അതിന് സമാനമായ തുക അപ്പോള്‍ തന്നെ ഏല്‍പിക്കുന്നുവെങ്കില്‍ ഒരു നിരക്കും മാസാവസാനമോ വൈകി വരുന്ന മറ്റൊരു തിയ്യതിയിലോ ആണ് ഏല്‍പിക്കുന്നത് എങ്കില്‍ മറ്റൊരു നിരക്കും ഈടാക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അത് പലിശ ഇനത്തില്‍ ഉള്‍പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter