കളഞ്ഞു കിട്ടിയ പണം എന്ത് ചെയ്യണം?

ചോദ്യകർത്താവ്

അബ്ദുല്ലാഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കളഞ്ഞ് കിട്ടിയ തുക, സാധാരണ ഗതിയില്‍ നഷ്ടപ്പെട്ടവന്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ അത് വേണ്ടെന്ന് വെക്കുന്ന വിധം ചെറുതാണെങ്കില്‍ അത് ലഭിച്ചവന് തന്നെ ഉടമപ്പെടുത്താവുന്നതാണ്. അല്ലാത്ത അവസ്ഥയില്‍, അത് കിട്ടിയ ഭാഗത്തുള്ള അങ്ങാടി, പള്ളികള്‍ തുടങ്ങിയ ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ ഒരു വര്‍ഷം ആ വിവരം അറിയിച്ചുകൊണ്ടിരിക്കുകയും ഉടമസ്ഥനായി ആരെങ്കിലും വന്നാല്‍ അയാള്‍ക്ക് കൊടുക്കേണ്ടതുമാണ്. ഒരു വര്‍ഷം വേണ്ടവിധം അറിയിച്ചിട്ടും ഉടമസ്ഥാവകാശവുമായി ആരും വന്നില്ലെങ്കില്‍, ഞാന്‍ ഇത് ഉടമപ്പെടുത്തുന്നു എന്ന് പറഞ്ഞ് അവന് അത് ഉടമപ്പെടുത്താവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter