ഒരു വസ്തുവിന്‍റെ വില 100 രൂപ ആയിരിക്കെ വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത വിലയില്‍ വില്‍ക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ഇബ്റാഹീം കൈമലശ്ശേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഒരു സാധനം വാങ്ങിക്കഴിഞ്ഞാല്‍ അത് ഏത് വിലക്ക് വില്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതിന്‍റെ ഉടമസ്ഥനാണ്. അയാള്‍ക്ക് എത്ര രൂപക്കും വില്‍ക്കാവുന്നതാണ്. എന്നാല്‍, അതിനായി കളവ് പറയുകയോ മറ്റോ അരുത്. ഇതിന്‍റെ യഥാര്‍ത്ഥ വില ഇത്രയാണെന്ന് കൂട്ടിപ്പറയുന്നതിലൂടെ അത് കളവാവും, അങ്ങനെ വരുമ്പോള്‍ അത് നിഷിദ്ധമാണ്. മറിച്ച്, ഈ വസ്തുവിന് ഇത്ര രൂപ തന്നാലേ ഞാന്‍ ഇത് വില്‍ക്കൂ എന്ന് അദ്ദേഹത്തിന് പറയാം, അങ്ങനെ വില നിശ്ചയിക്കുന്നതിന് പ്രത്യേക പരിധി ഇസ്ലാം നിശ്ചയിച്ചിട്ടില്ല. മനപ്പൂര്‍വ്വം പൂഴ്ത്തി വെപ്പ് നടത്തുകയോ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത സമയത്ത് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കലോ നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter