ദുബൈയിലുള്ള ഞങ്ങളുടെ മഹല്ലുകാര്‍ എല്ലാം ചേര്‍ന്ന് ഓരോ മാസവും പത്ത് ദിര്‍ഹം വീതം പള്ളിക്ക് സംഭാവന നല്‍കി വരുന്നു. അതിലൂടെ ശേഖരിക്കപ്പെട്ട തുക, ലാഭവും നഷ്ടവും പള്ളിക്ക് നല്‍കുന്ന വിധം ഏതെങ്കിലും ബിസിനസില്‍ നിക്ഷേപിക്കാമോ?

ചോദ്യകർത്താവ്

ഖമറുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പള്ളിയുടെ സ്വത്തുകൾ നഷ്ടം വരില്ലെന്ന് വ്യക്തമാകുന്ന മേഖലകളിലാണ്‌ കയ്കാര്യ കർത്താക്കള്‍ വിനിയോഗിക്കേണ്ടത്. ലാഭവും നഷ്ടവും ഉണ്ടാവാന്‍ സാധ്യതയുള്ള മേഖലകളില്‍ അത് നിക്ഷേപിക്കാന്‍ പാടുള്ളതല്ല. വഖ്‌ഫ് സ്വത്ത്‌ വാടകയ്ക്ക് കൊടുക്കാമെന്ന് പണ്ഡിതര്‍ പറയുന്നിടത്ത് തന്നെ,  സാമാന്യ വിലയേക്കാൾ കുറഞ്ഞതിനു കൊടുക്കരുതെന്നാണ് നിയമം. എന്നാൽ ബിസിനസ്സ് എന്നത് ലാഭത്തിനും നഷ്ടത്തിനും തുല്യ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പള്ളിയുടെ സ്വത്ത്‌ ആ രംഗത്തേക്ക് തിരിക്കാൻ പാടുള്ളതല്ല. പൊതുകാര്യങ്ങളില്‍ ഇടപെടാനുള്ള താല്‍പര്യവും അതിലേറെ അത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയും നാഥന്‍ പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter