വ്യക്തമാക്കാതെ, "യതീം കുട്ടികള്‍ക്ക് വേണ്ടി" എന്ന് നിയ്യത്ത് ചെയ്ത് എന്‍റെ തന്നെ കുറച്ച് പണം സ്വരൂപിച്ചു. കൊടുക്കുമ്പോൾ പണം തന്നെ നിര്‍ബന്ധമായും കൊടുക്കണോ അതോ, ആ പണത്തിനു സ്വര്‍ണം വാങ്ങി കൊടുക്കാവുന്നതാണോ?

ചോദ്യകർത്താവ്

ഹാരിദ് അബ്ദുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞ പോലെ യതീം കുട്ടികള്‍ക്ക് വേണ്ടി എന്ന് മാത്രം കരുതിയത് കൊണ്ട് അത് പണമായി തന്നെ കൊടുക്കണമെന്ന് നിര്‍ബന്ധമില്ല. മറിച്ച്, അവര്‍ക്ക് പണമായി തന്നെ കൊടുക്കാനോ മറ്റോ നേര്‍ച്ചയാക്കിയാലേ അങ്ങനെ കൊടുക്കല്‍ നിര്‍ബന്ധമാവൂ. അല്ലാത്ത സാഹചര്യങ്ങളിലൊക്കെ അത് പണമായോ, സമാനമായ തുകക്ക് സ്വര്‍ണ്ണം വാങ്ങിയോ മറ്റോ ഒക്കെ നല്‍കാവുന്നതാണ്. അനാഥകളെയും അഗതികളെയും സഹായിക്കാന്‍ സുമനസ്സും തൌഫീഖും നാഥന്‍ കൂടുതല്‍ നല്‍കുമാറാവട്ടെ. ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter