നാം ഒരാളെ ചീത്ത പറഞ്ഞു അല്ലെങ്കില്‍ ഒരാള്‍ക്ക് കാശ് കൊടുക്കാനുണ്ട്. പക്ഷേ ആ വ്യക്തി മരണപ്പെടുകയോ അല്ലെങ്കില്‍ അദ്ധേഹത്തെ കണ്ടെത്താന്‍ കഴിയാതിരിക്കുകയോ ആണെങ്കില്‍ എങ്ങനെ നമുക്ക് അതില്‍ നിന്ന് രക്ഷപ്പെടാനാവും?

ചോദ്യകർത്താവ്

ശഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതരരുടെ സ്വത്ത് അനവാദമില്ലാതെ എടുക്കുക എന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. ജീവിതത്തില്‍ എപ്പോഴെങ്കിലും അങ്ങനെ പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ ഉടമസ്ഥനെയോ അയാളുടെ അവകാശികളെയോ തിരിച്ചേല്‍പിച്ച് പൊരുത്തപ്പെടീക്കേണ്ടതും അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതുമാണ്. അതിന് സാധിക്കാത്ത പക്ഷം അത് അദ്ദേഹത്തിനായി സ്വദഖ ചെയ്യുകയും അദ്ദേഹത്തിന് വേണ്ടി പൊറുക്കലിനെ തേടുകയുമെല്ലാമാണ് ചെയ്യേണ്ടത്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter