സമ്മാനകൂപ്പണുകള്‍ അനുവദനീയമാണെന്നത് വായിച്ചു. എന്നാല്‍ അത് ലഭിക്കാൻ വേണ്ടി വിവിധ ഷോപ്പുകളില്‍ നിന്ന് അനിവാര്യമല്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണതയുണ്ട്. ഉപഭോക്താക്കളുടെ ഈ മനോഭാവത്തെയാണ് കച്ചവടക്കാര്‍ ചൂഷണം ചെയ്യുന്നത് ,അപ്പോൾ ഇത് ചൂതാട്ടത്തിന്‍റെ പരിധിയില്‍ പെടില്ലേ?

ചോദ്യകർത്താവ്

അബൂഅജ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചരക്കുകള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് കൊടുക്കുന്ന സമ്മാനങ്ങളും അങ്ങനെ വാഗ്ദാനം ചെയ്യുന്നതും ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരില്ല. ചൂതാട്ടത്തില്‍ മുടക്കുന്ന മുതലിനു പകരമായി ഭാഗ്യം തുണക്കാനുള്ള സാധ്യതയേ കിട്ടുന്നുള്ളൂ.  പക്ഷേ, ഇവിടെ ഉപഭോക്താവ് മുടക്കിയ മുതലിനു സമാനമായി പകരം ചരക്കുകള്‍ കൈപറ്റുന്നുണ്ട്. അത് ശരിയായ കച്ചവടം തന്നെയാണ്. നറുക്കിട്ടു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം ദാനമായി നല്‍കുന്നതും അനുവദനീയമാണ്. കച്ചവടം നടത്തുന്നവന് ചരക്കുകള്‍ വാങ്ങുന്നവനു അനിവാര്യമുള്ളതാണോ, അതോ ആവശ്യമുള്ളതാണോ, അനാവശ്യമാണോ, അല്ലെങ്കില് ഇത് ശറഅ് അനുവദിക്കപ്പെട്ട മാര്‍ഗത്തിലൂടെയേ ഉപയോഗിക്കുയള്ളൂ എന്നൊന്നും ചിക്കിച്ചികഞ്ഞ് ഉറപ്പു വരുത്തേണ്ടതില്ല. ആ വസ്തുക്കള്‍ ഹറാമായ രീതിയില് ഉപയോഗിക്കുമെന്ന ഉറപ്പ് ഇല്ലാതിരുന്നാല് മതി. അനാവശ്യമായി സാധനങ്ങള്‍ വാങ്ങാനുള്ള പ്രവണതയെ ചൂഷണം ചെയ്യാനാണു ഇത്തരം സമ്മാന പദ്ധതികളെന്നത് അനുമാനങ്ങളാണ്. അനിവാര്യമല്ലാത്തതൊന്നും വാങ്ങരുതെന്നതും ശരിയല്ല. നിഷിദ്ധമോ തെറ്റുകള്‍ക്ക് കാരണമാവുന്നതോ അല്ലാത്തതെല്ലാം വാങ്ങാവുന്നതാണ്. അനാവശ്യങ്ങളാണ് വാങ്ങുന്നതെന്നതിനെ സാമാന്യവല്ക്കരിക്കുകയും അതിനനുസരിച്ച് ഹലാലുകളെ ഹറാമാക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല. നിഷിദ്ധമെന്ന് പ്രത്യേകം പറയപ്പെടാത്ത എല്ലാ ഇടപാടുകളും അനുവദനീയമാണ് കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter