ഞാൻ ഒരാള്‍ക്ക് പൈസ കൊടുക്കാനുണ്ട്, പക്ഷേ അയാളെ പ്പറ്റി ഒരു വിവരവുമില്ല, ബന്ധപ്പെടാൻ ഒരു വഴിയുമില്ല എങ്കിൽ പൈസ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം വാങ്ങിയത് തിരിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍ അയാളെ കിട്ടാതാവുന്ന സാഹചര്യത്തില്‍, കഴിയുന്നത്ര അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കേണ്ടത്. ഇനി ഒരിക്കലും അയാളെ കണ്ടുകിട്ടില്ലെന്ന് ബോധം വരുന്നത് വരെ അത് തുടരണം. അത്തരം അവസ്ഥ എത്തിയാല്‍, അത് അദ്ദേഹത്തിനായി സ്വദഖ ചെയ്യുകയും അദ്ദേഹത്തിന് വേണ്ടി പൊറുക്കലിനെ തേടുകയുമെല്ലാമാണ് ചെയ്യേണ്ടത്. അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയ ബാധ്യതകളെ കുറിച്ച് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter