നമ്മള്‍ ചെയ്ത് കൊടുക്കുന്ന ജോലിക്ക് അതിന്‍റെ കാശ് കൂടാതെ ചില ആളുകള്‍ ചായക്കാശ് എന്ന് പറഞ്ഞു എന്തെങ്കിലും തരാറുണ്ട്. ഇത് നമുക്ക് എടുക്കാന്‍ നമ്മള്‍ ജോലി ചെയ്യുന്ന ഓഫീസ് ഉടമയുടെ സമ്മതം വേണോ?

ചോദ്യകർത്താവ്

ഉമര്‍ മഞ്ഞമ്പ്ര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാള്‍ സന്തോഷത്തോടെ തന്‍റെ സ്വത്തില്‍നിന്ന് വല്ലതും മറ്റൊരാള്‍ക്ക് നല്‍കുന്നത്, സ്വീകരിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ ലഭിക്കുന്നത്, ഉടമക്ക് ലഭിക്കേണ്ട തുകയെ യാതൊരു നിലക്കും ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഹലാലായത് സമ്പാദിക്കാനും അത് ഹലാലായ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter