ഞാൻ ഒരു ലോണ്ട്രിയിലാണ് ജോലി ചെയുന്നത്. അവിടെ അലക്കാൻ വരുന്ന പല വസ്ത്രങ്ങളിൽ നിന്നും പൈസ കസ്റ്റമർ മറന്നു വച്ച് കിട്ടാറുണ്ട്. ആ പൈസ നമുക്ക് എടുക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അലക്കാനായി കൊണ്ടുവരുന്ന വസ്ത്രങ്ങളില്‍ മറന്ന് വെക്കുന്ന തുക ഒരിക്കലും എടുക്കാവുന്നതല്ല. അത് ആ വസ്ത്രത്തിന്‍റെ ഉടമയുടേതാണ്, അയാളെ തന്നെ അത് തിരിച്ചേല്‍പിക്കേണ്ടതാണ്. അലക്കുമ്പോഴോ മറ്റോ വസ്ത്രത്തില്‍നിന്ന് അത് വീണുപോവുകുയം ഏത് വസ്ത്രത്തില്‍ നിന്നാണ് വീണതെന്ന് അറിയാതിരിക്കുകയും ചെയ്താല്‍ അത്, കളഞ്ഞ് കിട്ടിയ തുകയുടെ പരിധിയിലാണ് വരുക. അത് എന്താണ് ചെയ്യേണ്ടതെന്ന് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്.  അറിവില്ലായ്മയുടെ ഭാഗമായി ഇങ്ങനെ സംഭവിച്ചുപോയതിന് പരിഹാരമായി എന്ത് ചെയ്യണമെന്ന് മുമ്പ് നാം വ്യക്തമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter