ബാങ്കിലെ അക്കൌണ്ടിൽ നിക്ഷേപത്തോടൊപ്പമുള്ള പലിശ ഒഴിവാക്കുമ്പോൾ പിൻവലിക്കുന്ന സമയത്ത് പലിശയുടെ പണം ഒഴിവാക്കുന്നു എന്ന് കരുതി പിൻവലിച്ചാൽ മതിയോ?

ചോദ്യകർത്താവ്

സയ്യിദ് മുഹമ്മദ് ത്വാഹ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗത്യന്തരമില്ലാതെ വന്നുപെടുന്ന പലിശയുടെ തുക എന്ത് ചെയ്യണമെന്ന് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. അക്കൌണ്ടിലേക്ക്, കണക്കില്‍ മാത്രമാണ് എല്ലാം വരുന്നത് എന്നതിനാല്‍ ഏതെല്ലാം നോട്ടുകളാണ് പലിശയായി വന്നത് എന്ന് അറിയാനാവില്ലല്ലോ. ആയതിനാല്‍, പലിശയായി വന്നത് എന്ന ഉദ്ദേശ്യത്തോടെ നാം പ്രസ്തുത സംഖ്യ പിന്‍വലിച്ചാല്‍തന്നെ അത് പലിശ ഇനത്തില്‍ വന്നതായി കണക്കാക്കുകയും മേല്‍പറഞ്ഞ പോലെ വേണ്ടത് ചെയ്യാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter