ഞാന്‍ രോഗിയാണ്. യുഎയിലാണ് ജോലി. ഇന്ഷൂറന്‍സ് ഹെല്ത് കാഡ് ഉപയോഗിച്ചാണ് ചികിത്സയും മരുന്നുകള്‍ വാങ്ങു്ന്നതും. 90 ശതമാനം കിഴിവ് ഉണ്ട്. ഇത് ഗവണ്മെന്‍റും കമ്പനിയും തരുന്ന സൌജന്യം ആണ്. ഇതു ഉപയോഗിക്കുന്നത് ഹറാമുണ്ടോ.

ചോദ്യകർത്താവ്

അബ്ദുല് ലഥീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിങ്ങളുടെ ഹെല്‍ത് ഇന്‍ഷൂറന്‍സിന്‍റെ പ്രീമിയം കമ്പനിഅടക്കുകയം നിങ്ങളുടെ ചികിത്സാ ചെലവ് അല്ലെങ്കില്‍ ചികിത്സാ ചെലവിന്‍റെ 90 ശതമാനം മ്പനിയില്‍ നിന്ന് നിങ്ങള്‍ക്കു ലഭിക്കേണ്ട അവകാശമാവുകയും ചെയ്താല്‍ അത് ഉപയോഗിക്കല്‍ അനുവദനീയമാണ്. ഇതിനു മുമ്പു പ്രസിദ്ധീകരിച്ച മറുപടി വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter