ഞാന്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നു. ബാംഗ്ലൂര്‍ ആണ് താമസം. നാല്‍പത് ലക്ഷം രൂപയോളം വരും. മാസവരുമാനക്കാരന്‍ ആയ എനിക്ക് മുഴുവന്‍ പണം സ്വരൂപിച്ചു വീട് വാങ്ങാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല. ഇന്ത്യയിലെ സാഹചര്യമനുസരിച്ച് ഒരു മുസ്‍ലിമിന് അനുവദനീയമായതും നിലവിലുള്ളതുമായ രീതികള്‍ ഏതെല്ലാമാണ്?

ചോദ്യകർത്താവ്

മുഹമ്മദ് ശിഹാബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്ന ഫൈനാന്‍സിംഗ് രീതിയില്‍ അനുവദനീയ രൂപങ്ങളുണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്‍റെ നിബന്ധനകളും വിശദരൂപവും മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഇന്ത്യയില്‍ പലയിടത്തും ഇത്തരം രീതികള്‍ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‍ലാമിക് ഫൈനാന്‍സിംഗ് സംവിധാനങ്ങള്‍ നിലവിലുണ്ട്. വ്യക്തികള്‍ നടത്തുന്നവയും മതസംഘടനകള്‍ നടത്തുന്ന പലിശ രഹിത വായ്പാപദ്ധതികളുമെല്ലാം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter