ഗള്ഫിലെ ബേങ്കുകളില്‍ നിന്ന് ലോണെടുക്കുന്നതും വണ്ടി അടവിനെടുക്കുന്നതും പലിശയാണോ? രണ്ടിലും തിരിച്ചടക്കുമ്പോള്‍ കൂടുതല്‍ അടക്കേണ്ടിവരാറുണ്ട്.

ചോദ്യകർത്താവ്

യാസിര്‍ താഴേമാണിക്കോത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തിരിച്ചടക്കുമ്പോള്‍ കൂടുതല്‍ അടക്കേണ്ടിവരുന്നു എന്നത് കൊണ്ട് മാത്രം പലിശയോ ഹറാമോ ആകുന്നില്ല. ഫിഖ്ഹിന്റെ നിയമങ്ങളില്‍ ഒതുങ്ങിനിന്ന് കൊണ്ട് തന്നെ പല ബാങ്കുകളും ലോണുകള്‍ നല്‍കുകയും ഫൈനാന്‍സ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം ഇസ്ലാമിക് ബാങ്കിലെ ലോണിനെ കുറിച്ചും അവയുടെ നടപ്പുരീതികളെകുറിച്ചും മുമ്പ് വളരെ വിശദമായി പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. നേരത്തെ തീരുമാനിച്ചുറച്ച ഇടപാടുകളായതിനാല്‍ ചില പണ്ഡിതര്‍ അത് അനുവദനീയമല്ലെന്ന് അഭിപ്രായപ്പെട്ടതായി അവിടെ കാണാം. ആയതിനാല്‍, അത്യാവശ്യഘട്ടങ്ങളില്ലെങ്കില്‍ വിട്ട് നില്‍ക്കുന്നത് തന്നെയാണ് നല്ലത്. ഫൈനാന്‍സിംഗിലും അനുവദനീയമായതും നിഷിദ്ധമായതും ഉണ്ട്. അതിനെകുറിച്ച് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter